കനത്ത പോളിങ് മമതയുടെ വിജയം: തൃണമൂല്‍

കൊല്‍ക്കത്ത: ഒന്നാംഘട്ട വോട്ടെടുപ്പില്‍ രേഖപ്പെടുത്തിയ റെക്കോഡ് പോളിങ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിശബ്ദ വിപ്ലവത്തിന്റെ ഫലമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്.
വികസനരംഗത്ത് അഞ്ചു വ ര്‍ഷംകൊണ്ട് മമത കൊണ്ടുവന്ന വിപ്ലവകരമായ പ്രവര്‍ത്തനത്തിന്റെ തെളിവാണ് ഉയര്‍ന്ന പോളിങ്-തൃണമൂല്‍ നേതാവും പഞ്ചായത്തീകാര്യ മന്ത്രിയുമായ സുബ്രതാ മുഖര്‍ജി പറഞ്ഞു.തൃണമൂലിനെതിരേ കൂട്ടു മുന്നണിയുണ്ടാക്കിയ പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിന് ശേഷം മുഖംമറയ്‌ക്കേണ്ട ഗതികേടിലാവുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it