malappuram local

കനത്ത ചൂട് : എഴുന്നള്ളത്തിനെത്തിയ ആനകള്‍ക്ക് സംഘാടകരുടെ വക ജലാഭിഷേകം

പെരിന്തല്‍മണ്ണ: കനത്ത ചൂടില്‍ എഴുന്നള്ളത്തിനെത്തിയ ആനകള്‍ക്ക് സംഘാടകരുടെ വക ജലാഭിഷേകം. കഴിഞ്ഞ ദിവസം പുലാമന്തോള്‍ പാലൂര്‍ ആഴ്‌വഞ്ചേരി ക്ഷേത്രത്തില്‍ എഴുന്നള്ളത്തിനെത്തിയ ആന പാപ്പാന്റെ ജീവനെടുത്തിരുന്നു. ആക്രമണം നടത്തിയത് കനത്ത ചൂട് കാരണമായിരുന്നെന്ന കണ്ടെത്തലിലാണ് അങ്ങാടിപ്പുറം പൂരത്തില്‍ ആനകള്‍ക്ക് ജലാഭിഷേകം ഏര്‍പ്പെടുത്തിയത്. ഇന്നലെ പെരിന്തല്‍മണ്ണയില്‍ നിന്നു അങ്ങാടിപ്പുറത്തേക്ക് മൂന്നരയ്ക്ക് ആരംഭിച്ച പൂരം എഴുന്നള്ളത്തില്‍ ജില്ലാ ഭരണാധികാരികളുടെയും എലിഫന്റ് സ്‌ക്വാഡിന്റെയും നിര്‍ദേശത്തിലാണ് ആനയ്ക്ക് റോഡിലൂടെ കാല്‍പാദവും ശരീരവും വെള്ളം നനച്ച് തണുപ്പിച്ച് എഴുന്നള്ളത്ത് നടത്തിയത്. ടാങ്ക് ഒന്നിന് 1800 രൂപ ചെലവഴിച്ച് ശുദ്ധജലം പമ്പ് ചെയ്താണ് മൂന്നു കിലോമീറ്റര്‍ എഴുന്നള്ളത്ത് നടത്തിയത്.
Next Story

RELATED STORIES

Share it