ernakulam local

കനത്ത കാറ്റും മഴയും; വീടുകള്‍ക്ക് നാശനഷ്ടം

മട്ടാഞ്ചേരി: ശക്തമായ വേനല്‍ മഴയില്‍ രണ്ടു വീടുകള്‍ ഭാഗികമായി തകര്‍ന്നു. ചെല്ലാനം പുത്തന്‍ തോട്ടില്‍ കുട്ടപ്പശ്ശേരിയില്‍ ഫ്രാങ്കഌന്റെ ഓടു മേഞ്ഞ വീടിന്റെ ഒരു ഭാഗം തകര്‍ന്നു വീഴുകയായിരുന്നു.
കാറ്റിനെ തുടര്‍ന്ന് ഒറ്റയ്ക്കായിരുന്ന ഫ്രാങ്കഌന്റെ ഭാര്യ ജെസ്സി പുറത്തിറങ്ങിയ സമയത്തായിരുന്നു സംഭവം അതിനാല്‍ അപകടം ഒഴിവായി. പെരുമ്പടപ്പില്‍ കാറ്റിനെ തുടര്‍ന്ന് മരം കടപുഴകി വീണ് ഒരു വീട് തകര്‍ന്നു. ശ്രീനാരായണ റോഡില്‍ വെളിപറമ്പില്‍ വിക്ടോറിയയുടെ വീടിനു മുകളിലേക്ക് മരം കടപുഴകി വീഴുകയായിരുന്നു.
തെങ്ങ് വീണ് വീട് ഭാഗികമായി തകര്‍ന്നു

കോതമംഗലം: ഇന്നലെ വൈകീട്ടുണ്ടായ കാറ്റിലും മഴയിലും തെങ്ങ് മറിഞ്ഞു വീണ് വീട് ഭാഗീകമായി തകര്‍ന്നു.
പിണ്ടി മന പഞ്ചായത്ത് നാലാം വാര്‍ഡ് ചേലാട് ചന്ദ്രത്തില്‍ പാറുകുട്ടിയുടെ വീടാണ് ഭാഗീകമായി തകര്‍ന്നത്.
അതിശക്തമായ കാറ്റില്‍ തെങ്ങ് വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. കീരംപാറ, കുട്ടംമ്പുഴ പഞ്ചായത്തുകളില്‍ വ്യാപക കൃഷിനാശം വിതച്ചിട്ടുണ്ട്. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് പുന്നേക്കാട് പാലമറ്റം റോഡിലും തട്ടേക്കാട് ഞായപ്പിള്ളി റോഡിലും ഗതാഗത തടസ്സം നേരിട്ടു.
ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഗതാഗത തടസ്സങ്ങള്‍ നീക്കി. വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നതിനാല്‍ വിവിധയിടങ്ങളില്‍ വൈദ്യുതബന്ധവും തടസ്സപ്പെട്ടിരിക്കുകയാണ്.
Next Story

RELATED STORIES

Share it