kannur local

കഥാരചനയില്‍ കഥ ഇല്ലെന്ന്

തലശ്ശേരി: 74 മല്‍സരാര്‍ഥികളാണ് കലോല്‍സവത്തിന്റെ മലയാളം കഥാരചന മല്‍സരത്തി ല്‍ പങ്കെടുത്തത്. എന്നാല്‍ നിലവാരമുള്ള കഥകള്‍ തുലോം ദുര്‍ബലമെന്നാണ് വിധികര്‍ത്താക്കളുടെ കണ്ടെത്തല്‍. പലതിലും പഴയ ശൈലി മാത്രം.
അക്ഷര പിശകുകളുടെ പെരുമഴയും വാക്കുകളുടെ ആവര്‍ത്തനങ്ങളും കഥയെ കീഴ്‌മേല്‍ മറിച്ചു. ഒടുവില്‍ സമ്മാനം ലഭിച്ച കഥ പോലും ഉയര്‍ന്ന നിലവാരം പുലര്‍ത്താത്തതാണെന്നാണ് വിലയിരുത്തല്‍. വായന, മൗനം, ഭാവന എല്ലാം പേരിന് മാത്രമായി ചുരുങ്ങിയെന്നും പാരാമര്‍ശമുണ്ട്. ഇരിട്ടി ആനാടികടവിലെ ഡോണ്‍ ബോസ്‌കൊ കോളജിലെ രണ്ടാം വര്‍ഷ എംസിജെ വിദ്യാര്‍ഥിയായ ജിസ്‌നി കെ ജോയിസ് ആണ് കഥയില്‍ ഒന്നാം സ്ഥാനം നേടിയത്.
Next Story

RELATED STORIES

Share it