Flash News

കത്തിലെ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി സരിത

കത്തിലെ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി സരിത
X
saritha

[related] കൊച്ചി: പെരുമ്പാവൂര്‍ പോലിസ് കസ്റ്റഡിയിലിരിക്കെ എഴുതിയ കത്തിലെ ആരോപണങ്ങളില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായി സോളാര്‍ തട്ടിപ്പ് കേസ് മുഖ്യപ്രതി സരിത എസ് നായര്‍ സോളാര്‍ കമ്മീഷനെ അറിയിച്ചു. സോളാര്‍ കമ്മീഷന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ്്് ഇന്നലെ സരിത കമ്മീഷന് മുന്നില്‍ ഹാജരായത്. സരിത ക്രോസ് വിസ്താരം രഹസ്യമായി നടത്തണമെന്ന്്് നേരത്തെ സരിത കമ്മീഷനോട്്് ആവശ്യപ്പെട്ടിരുന്നു. സരിതയെ ക്രോസ് വിസ്താരം ചെയ്യാനെത്തിയ ഉമ്മന്‍ചാണ്ടിയുടെയും കെ സി വേണുഗോപാലിന്റെയും  അഭിഭാഷകരും ഇതേ ആവശ്യം കമ്മിഷന്‍ മുമ്പാകെ ഉന്നയിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് കമ്മിഷന്‍ രഹസ്യവിസ്താരത്തിന് അനുമതി നല്‍കിയത്. രാവിലെ 11.20നാണ് സരിതയുടെ രഹസ്യ വിസ്താരം ആരംഭിച്ചത്. പെരുമ്പാവൂര്‍ ജയിലില്‍ വെച്ച് എഴുതിയ കത്തിലെ ആരോപണങ്ങളെക്കുറിച്ച്്് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ എസ് ശ്രീകുമാര്‍ ക്രോസ്‌വിസ്താരം നടത്തുന്നതിനിടെ സരിത പൊട്ടിക്കരഞ്ഞു. ഇതേതുടര്‍ന്ന് രണ്ടുമണിയോടെ വിസ്താരം നിര്‍ത്തിവെച്ചു. എന്നാല്‍ രണ്ടേമുക്കാലോടെ വിസ്താരം പുനരാരംഭിച്ചു. പെരുമ്പാവൂര്‍ പോലിസ് കസ്റ്റഡിയിലിരിക്കെ സരിത എഴുതിയ കത്തില്‍ ആരോപണ വിധേയരായവരുടെ അഭിഭാഷകരാണ് സരിതയെ ഇന്നലെ രഹസ്യമായി ക്രോസ് വിസ്താരം നടത്തിയത്. സിറ്റിംഗ് ആരംഭിച്ചയുടന്‍ തന്നെ കമ്മിഷന്‍ സിറ്റിംഗ് റൂമില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെയും മറ്റ് അഭിഭാഷകരെയും പുറത്തിറക്കിയതിനുശേഷമാണ് വിസ്താരം ആരംഭിച്ചത്. എന്നാല്‍ സരിതയുടെ അഭിഭാഷകന്‍ സി ഡി ജോണിക്കും കമ്മിഷന്‍ അഭിഭാഷകന്‍ ഹരികുമാറിനും സിറ്റിംഗില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കി. സരിത തുടര്‍ച്ചയായി കമ്മിഷന്‍ മുമ്പാകെ ഹാജരാവകാതിരുന്നതിനെ തുടര്‍ന്ന് 23ന് സോളാര്‍ കമ്മീഷന്‍ സരിതയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണ് സരിത ഇന്നലെ കമ്മിഷന്‍ മുമ്പാകെ ഹാജരായി ക്രോസ് വിസ്താരത്തിന് തയ്യാറാണെന്ന് അറിയിച്ചത്. കൂടുതല്‍ തെളിവുകളൊന്നും കൊണ്ടുവന്നിട്ടില്ലെന്നും സരിത കമ്മീഷന്‍ ജസ്റ്റിസ് ശിവരാജനെ അറിയിച്ചു. കഴിഞ്ഞ മെയ് 11ന് കമ്മിഷന്‍ മുമ്പാകെ ഹാജരാക്കിയ കത്ത് സരിതയെ കമ്മിഷന്‍ കാണിച്ചുകൊടുത്തു. പെരുമ്പാവൂര്‍ പോലിസ് കസ്റ്റഡിയിലിരിക്കെ 2013 ജൂലായ് 19ന് താന്‍ എഴുതിയ കത്താണിതെന്ന്് സരിത കമ്മിഷനെ അറിയിച്ചു. തുടര്‍ന്നാണ് ക്രോസ് വിസ്താരത്തിന് കമ്മിഷന്‍ അനുമതി നല്‍കിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകനു പുറമെ മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദ്, മുന്‍ കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍, ജോസ് കെ മാണി എംപി എന്നിവരുടെ അഭിഭാഷകരും സരിതയെ ക്രോസ് വിസ്താരം നടത്തി. ക്രോസ് വിസ്താരം നാളെയും തുടരാനാണ് സാധ്യത
Next Story

RELATED STORIES

Share it