Gulf

കത്താറ പ്ലാസ തുറക്കുന്നത് അടുത്ത വര്‍ഷത്തേക്ക് മാറ്റി

ദോഹ: രാജ്യത്തെ ആദ്യ ഔട്ട്‌ഡോര്‍ എയര്‍ കണ്ടീഷന്‍ഡ് വാണിജ്യ കേന്ദ്രമായ കത്താറ പ്ലാസ തുറക്കുന്നത് 2017ലേക്ക് മാറ്റിയതായി സൂചന. കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ ഒരുങ്ങുന്ന പദ്ധതി ഈ വര്‍ഷം തുറക്കുമെന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്.
കത്താറ പ്ലാസയില്‍ നിര്‍മിക്കുന്ന ഫ്രഞ്ച് റീട്ടെയില്‍ ഷോപ്പായ ഗാലറീസ് ലഫായെറ്റയുടെ അകം പണികള്‍ക്കുള്ള കരാര്‍ ഈ മാസം അന്താരാഷ്ട്ര പ്രൊജക്ട് മാനേജ്‌മെന്റ് കമ്പനിയായ ടേണര്‍ ആന്റ് ടൗണ്‍സെന്‍ഡിന് ലഭിച്ചിരുന്നു.
ക്ലോത്തിങ്, ഹോം വെയര്‍, ആക്‌സസറീസ് ഉള്‍പ്പെടെ 400 ആഢംബര ബ്രാന്‍ഡുകള്‍ വില്‍ക്കുന്ന ഈ സ്ഥാപനം മൂന്ന് നിലകളിലായാണ് സജ്ജീകരിക്കുന്നത്. 2017 അവസാനിക്കും മുമ്പ് ഇതിന്റെ പണി പൂര്‍ത്തിയാക്കുമെന്നാണ് ടേണര്‍ ആന്റ് ടൗണ്‍സെന്‍ഡ് അറിയിച്ചിട്ടുള്ളത്.
അലി ബിന്‍ അലി ഗ്രൂപ്പിനാണ് കത്താറ പ്ലാസയുടെ പദ്ധതി ചുമതല.
പ്ലാസ പൂര്‍ണമായും 2016ല്‍ തന്നെ തുറക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. ഭാഗികമായി ഈ വര്‍ഷം തുറക്കുമോ എന്ന കാര്യം വ്യക്തമല്ല.
Next Story

RELATED STORIES

Share it