Pravasi

കത്താറയില്‍ കഥകിന്റെ ലാസ്യഭംഗി; ആരാധകരെ ഹരംപിടിപ്പിച്ച് പ്രാചി ഷാ

കത്താറയില്‍ കഥകിന്റെ ലാസ്യഭംഗി; ആരാധകരെ ഹരംപിടിപ്പിച്ച് പ്രാചി ഷാ
X
kadhak danceദോഹ: നര്‍ത്തകിയും നടിയും ഗിന്നസ് റെക്കോഡിനുടമയുമായ പ്രാചീ ഷായുടെ കഥക് നൃത്തം കത്താറ ഡ്രാമ തിയേറ്ററില്‍ ആരാധക വൃന്ദത്തെ 45 മിനിറ്റ് നേരം പിടിച്ചിരുത്തി. ഒരു മിനിറ്റില്‍ 93 കഥക് ചലനങ്ങള്‍ അവതരിപ്പിച്ച് ലോക റെക്കോഡ് നേടിയ ഷായുടെ നൃത്തം ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചാണ് ദോഹയില്‍ സംഘടിപ്പിച്ചത്. ദ്രുത ഗതിയിലുള്ള കര, പാദ, ശരീര ചലനങ്ങളും നടനഭാവങ്ങളും ഉള്‍ച്ചേര്‍ത്ത് കാഴ്ചക്കാര്‍ക്ക് മനോഹര സായാഹ്നമാണ് ഷാ ഒരുക്കിയത്. നീതിന്യായ മന്ത്രി ഡോ. ഹസന്‍ ലഹ്്ദാന്‍ സഖര്‍ അല്‍മുഹന്നദി, പ്രോട്ടോക്കോള്‍ ഡയറക്ടര്‍ അംബാസഡര്‍ ഇബ്രാഹിം യൂസുഫ് അബ്്ദുല്ല ഫഖ്‌റു, കത്താറ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് അല്‍സുലൈത്തി, ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ നൃത്തം ആസ്വദിക്കാനെത്തിയിരുന്നു. അഞ്ചാം വയസ്സ് മുതല്‍ നൃത്തം പരിശീലിച്ച് തുടങ്ങിയ ഷാ ഇന്ത്യയുടെ കഥക് അംബാസഡറായി ഈയിടെ നിയമിക്കപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it