Pathanamthitta local

കതിര്‍മണ്ഡപത്തില്‍ നിന്ന് രതീഷും നിധിയയും വോട്ട് ചെയ്യാനെത്തി

തിരുവല്ല: കതിര്‍ മണ്ഡപത്തില്‍ നിന്നു വരണമാല്ല്യവുമായി രതീഷും നിധിയയും എത്തിയത് പോളിങ് ബൂത്തിലേക്ക്. മേപ്രാല്‍ ഇരവേരിച്ചിറ രാജപ്പന്റെയും കനകമ്മയുടെയും മകനായ ഇ ആര്‍ രതീഷും മേപ്രാല്‍ വല്ല്യതറയില്‍ ദിനേശന്റെയും സുപര്‍ണയുടെയും മകള്‍ നിധിയയുമാണ് വിവഹപ്പന്തലില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ പെരിങ്ങര മേപ്രാല്‍ സെന്റ് ജോണ്‍സ് സ്‌കൂളിലെ 117ാം നമ്പര്‍ പോളിങ് ബൂത്തിലേക്കെത്തിയത്.
ഒരേ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ നിധിക്ക് ഇത് കന്നി വോട്ടായിരുന്നു. ഇരുവരുടെയും അടുത്ത ബന്ധുക്കളും വധൂ വരന്മാരെ അനുഗമിച്ചു. മേപ്രാല്‍ 770ാം നമ്പര്‍ എസ്എന്‍ഡിപി ശാഖയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഏപ്രില്‍ 17ന് വിവാഹ നിശ്ചയം കഴിഞ്ഞതിന് ശേഷമായിരുന്നു തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചത്.
സിവില്‍ എന്‍ജിനീയറായ രതീഷ് എറണാകുളത്തെ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ സൈറ്റ് സൂപ്പര്‍വൈസറായി ജോലി നോക്കുന്നു. വധുവായ നിധിയ വെണ്ണിക്കുളം പോളിടെക്‌നിക്കില്‍ സിവില്‍ എന്‍ജിനീയറിങ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ്. സെന്റ് ജോണ്‍സ് സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികള്‍ കൂടിയാണ് ഇരുവരും.
Next Story

RELATED STORIES

Share it