കതിരൂര്‍ മനോജ് വധം; ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കാനായി മാറ്റി. അതേസമയം കൊല്ലപ്പെട്ട മനോജിന്റെ സഹോദര ന്‍ ഉദയകുമാര്‍ കേസില്‍ കക്ഷിചേരാന്‍ നല്‍കിയ അപേക്ഷ ഹൈക്കോടതി അനുവദിച്ചു. തലശ്ശേരി സെഷന്‍സ് കോടതി മൂന്നുതവണ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണ് ജയരാജന്‍ ഹൈക്കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് കെ ടി ശങ്കരന്‍, ജസ്റ്റിസ് കെ പി ജ്യോതീന്ദ്രനാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. രാഷ്ട്രീയ പ്രേരിതമായാണ് തന്നെ സിബിഐ കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നതെന്നു കാട്ടിയാണ് ഹരജി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഗൂഢാലോചനയാണ് കേസെന്നും തെളിവുകളില്ലാതെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. മനോജ് വധക്കേസില്‍ ഒന്നാം പ്രതിയുമായി ചേര്‍ന്നു ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് സിബിഐ 25ാം പ്രതിയാക്കിയിരിക്കുന്നതെന്നും ജയരാജന്‍ ഹരജിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it