കണ്‍സ്യൂമര്‍ഫെഡ്: പണിമുടക്കുന്നവര്‍ക്ക് ഡയസ്‌നോണ്‍

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡിലെ തൊഴിലാളി സംഘടനാ പ്രതിനിധികളുമായുള്ള ചര്‍ച്ചയിലെ ധാരണയ്ക്കു വിരുദ്ധമായി ചില സംഘടനകള്‍ ഇന്നു നടത്തുന്ന പണിമുടക്ക് ഖേദകരമാണെന്ന് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.
ജീവനക്കാരുടെ പ്രധാനപ്പെട്ട ആവശ്യങ്ങളായ ഇഎസ്‌ഐ, പിഎഫ് ആനുകൂല്യങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്കു നല്‍കുന്നതിനും ജീവനക്കാര്‍ക്ക് മുമ്പ് നല്‍കിയിരുന്നതും താല്‍ക്കാലികമായി നിര്‍ത്തലാക്കിയതുമായ മറ്റ് അലവന്‍സുകള്‍ പുനസ്ഥാപിക്കുന്നതിനും സഹകരണമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗം ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നു.
സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കും. സ്ഥാപന മേധാവികള്‍ അവരവരുടെ സ്ഥാപനങ്ങളുടെ ഓഫിസ്/ഗേറ്റ് കീ പേഴ്‌സനല്‍ കസ്റ്റഡിയില്‍ വയ്‌ക്കേണ്ടതും ജോലിക്ക് ഹാജരാവുന്ന ജീവനക്കാര്‍ക്കു സംരക്ഷണം നല്‍കേണ്ടതുമാണ്.
Next Story

RELATED STORIES

Share it