kannur local

കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനെ സര്‍ക്കാര്‍ രക്ഷിക്കണം: അഞ്ജു ബോബി ജോര്‍ജ്

കണ്ണൂര്‍: ലോക കായികഭൂപടത്തില്‍ മികവിന്റെ പെരുമയാല്‍ രാജ്യത്തിന്റെ പേര് എഴുതിച്ചേര്‍ത്ത പി ടി ഉഷ ഉള്‍പ്പെടെയുള്ളവരെ സംഭാവന ചെയ്ത കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്റെ ഇപ്പോഴത്തെ അവസ്ഥയെ വിമര്‍ശിച്ച് ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ്. സ്ഥാപന നടത്തിപ്പിലെ പ്രശ്‌നങ്ങളാണ് മികച്ചനേട്ടം കൊയ്യാ ന്‍ കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനു കഴിയാത്തതെന്ന് അഞ്ജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അധികൃതരുടെ അനാസ്ഥയാണ് പ്രധാന കാരണം.
നിരവധി കായികതാരങ്ങളെ വളര്‍ത്തിയെടുത്ത സ്ഥാപനമാണിത്. എന്നാല്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഡിവിഷന്റെ പ്രവര്‍ത്തനം താളംതെറ്റുകയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത സ്ഥാപനത്തി ല്‍നിന്ന് നേട്ടങ്ങള്‍ നേടിയെടുക്കുക അസാധ്യമാണ്. കുട്ടിക ള്‍ക്ക് മികച്ച ആഹാരവും ഹോസ്റ്റല്‍ സൗകര്യങ്ങള്‍ക്കും പുറമേ നല്ലൊരു ട്രാക്കും പരിശീലനവും ഇവിടെ ലഭിക്കുന്നില്ല. ഇത്തരം പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ഭാവിയില്‍ മറ്റു ഡിവിഷനുകള്‍ തേടി താരങ്ങ ള്‍ പോവും. സംസ്ഥാന സര്‍ക്കാരിന്റെയും മറ്റും സഹകരണത്തോടെ മാത്രമേ ഇത്തരം കാര്യങ്ങള്‍ക്കു പരിഹാരം കാണാ ന്‍ കഴിയുകയുള്ളൂവെന്നും അഞ്ജു കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it