kannur local

കണ്ണൂര്‍ സര്‍വകലാശാല കലോല്‍സവത്തിന് ഇന്ന് അരങ്ങുണരും; സ്റ്റേജിതര മല്‍സരങ്ങളില്‍ ബ്രണ്ണന്‍ കോളജ് മുന്നില്‍

തലശ്ശേരി: തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ നടക്കുന്ന കണ്ണൂര്‍ സര്‍വകലാശാല കലോല്‍സവത്തിലെ രചനാ മല്‍സരങ്ങള്‍ അവസാനിച്ചപ്പോള്‍ ആതിഥേയരായ ഗവ. ബ്രണ്ണന്‍ കോളജ് മുന്നില്‍. 95 പോയിന്റ് നേടിയാണ് ബ്രണ്ണന്‍ കോളജ് മുന്നിലെത്തിയത്.
കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്മാരായ പയ്യന്നൂര്‍ കോളജ് 83 പോയിന്റ് നേടി രണ്ടാം സ്ഥാനത്തെത്തി. 72 പോയിന്റുമായി കാസര്‍കോട് ഗവ. കോളജ് മൂന്നാംസ്ഥാനത്തും നിലയുറപ്പിച്ചു. ജലച്ഛായം, പെന്‍സില്‍ ഡ്രോയിങ്, എണ്ണച്ഛായം എന്നീ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ പിലാത്ത ലാസ്യ കോളജിലെ ടി വി ലീജയാണ് ചിത്ര പ്രതിഭ. ഉര്‍ദു വിഭാഗം കഥ, കവിത, പ്രസംഗ മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ബ്രണ്ണന്‍ കോളജിലെ ബിഎ ഉറുദു വിദ്യാര്‍ഥിനി സി ഷഫരിയ സാഹിത്യ പ്രതിഭയായി.
കലോല്‍സവത്തിലെ ആകര്‍ഷണ ഇനങ്ങളായ സ്‌റ്റേജ് മല്‍സരങ്ങള്‍ ഇന്ന് അരങ്ങിലെത്തും. വൈകീട്ട് അഞ്ചിന് കോളജ് ഗ്രൗണ്ടിലെ പ്രധാന വേദിയില്‍ ഉദ്ഘാടനച്ചടങ്ങ് നടക്കും. നടനും സംവിധായകനുമായ ജോയ് മാത്യു നിര്‍വഹിക്കും. കെ കെ നാരായണന്‍ എംഎല്‍എ മുഖ്യാതിഥിയാവും.
Next Story

RELATED STORIES

Share it