kannur local

കണ്ണൂര്‍ സര്‍വകലാശാല കലോല്‍സവം നാളെ മുതല്‍

തലശ്ശേരി: കണ്ണൂര്‍ സര്‍വകലാശാല കലോല്‍സവം 28മുതല്‍ മാര്‍ച്ച് മൂന്നുവരെ ഗവ.—ബ്രണ്ണല്‍ കോളജില്‍ നടക്കും. കണ്ണൂര്‍, കാസര്‍കോട്, വടക്കെവയനാട് എന്നിവിടങ്ങളിളെ കോളജുകളില്‍ നിന്നും 4055 വിദ്യാര്‍ഥികള്‍ വിവിധ ഇനങ്ങളില്‍ മല്‍സരിക്കും. ഒഎന്‍വിയെ സ്മരിച്ച് കോളജ് കാംപസില്‍ ഒരുക്കിയ ഒഎന്‍വി നഗറിലെ ആറുവേദികളിലാണ് യുവകലാകാരന്മാര്‍ തങ്ങളുടെ സര്‍ഗവിസ്മയങ്ങള്‍ അവതരിപ്പിക്കുക. ചിറക്കുനിയില്‍ ഒരുക്കിയ സഫ്ദര്‍ ഹശ്മി നഗറില്‍ തെരുവ് നാടകവും നടക്കും.
28ന് രാവിലെ 10ന് എഴുത്തുകാരന്‍ ടി ഡി രാമകൃഷ്ണന്‍ സ്‌റ്റേജിതര മല്‍സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഒഎന്‍വി കവിതകളെ അനുസ്മരിച്ചുള്ള നീലാംബരി, ഉജ്ജയിനി, മയില്‍പീലി, നിശാഗന്ധി, ഇന്ദീവരം, നറുമൊഴി എന്നിങ്ങനെയാണ് വേദികള്‍ക്ക് പേര്‌നല്‍കിയിരിക്കുന്നത്. കലോല്‍സവത്തോടനുബന്ധിച്ച് ഇന്നലെ തലശ്ശേരിയില്‍ വിളംബരഘോഷയാത്ര സംഘടിപ്പിച്ചു.
Next Story

RELATED STORIES

Share it