kannur local

കണ്ണൂര്‍ വിമാനത്താവളം: വീടുകളുടെ കേടുപാടുകള്‍ പരിശോധിക്കും

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവള നിര്‍മിതിക്കു വേണ്ടി സ്ഥലം നിരപ്പാക്കുന്നതിന് സ്‌ഫോടനം നടത്തുമ്പോള്‍ കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ പരിശോധിക്കും.
മട്ടന്നൂര്‍ നഗരസഭ, കീഴല്ലൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളിലായി നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായാണ് പരാതി ഉയര്‍ന്നത്. ജില്ലാ കലക്ടറും എയര്‍പോര്‍ട്ട് എംഡിയും ഏതാനും വീടുകളിലെത്തി കേടുപാടുകളുടെ ആധികാരികത പരിശോധിക്കും. കലക്ടറേറ്റില്‍ ഇതു സംബന്ധിച്ച് ആലോചനായോഗം ചേര്‍ന്നു.
ജില്ലാ കലക്ടര്‍ പി ബാലകിരണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എംഡി ജി ചന്ദ്രമൗലി, മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ ഭാസ്‌കരന്‍ മാസ്റ്റര്‍, കീഴല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം രാജന്‍, കിയാല്‍ പ്രതിനിധികള്‍, എയര്‍പോര്‍ട്ട് എന്‍ജിനീയര്‍ ജോസ്, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.
എയര്‍പോര്‍ട്ടിനായി 18ഏക്ക ര്‍ സ്ഥലം കൂടി ഏറ്റെടുക്കുന്നത് 29നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശമുണ്ടെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it