kannur local

കണ്ണൂര്‍ വിമാനത്താവളം: പാരല്‍ ടാക്‌സി വേയുടെ നിര്‍മാണം ത്വരിതഗതിയില്‍

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാരല്‍ ടാക്‌സിവേയുടെ നിര്‍മാണം പുരോഗമിക്കുന്നു. അടുത്തമാസം റണ്‍വേയുടെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് ടാക്‌സി വേയുടെ പ്രവൃത്തി ഊര്‍ജിതമാക്കിയത്. റണ്‍വേയില്‍ വിമാനമിറങ്ങിയാല്‍ യാത്രക്കാരെ ടെര്‍മിനല്‍ ബില്‍ഡിലേക്ക് എത്തിക്കുന്നതിനാണ് ടാക്‌സിവേ നിര്‍മിക്കുന്നത്. ഇതിന്റെ ആദ്യഘട്ട കോണ്‍ക്രീറ്റിങ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഈ മാസം അവസാനത്തോടെ റണ്‍വേയുടെ പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും മഴ കാരണം തടസ്സം നേരിട്ടു. ഇതാണ് പരീക്ഷണപ്പറക്കല്‍ നീളാന്‍ കാരണം.
ജനുവരി ആദ്യവാരം ടാക്‌സി വേയുടെ പ്രവൃത്തി പൂര്‍ത്തീകരിക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അതേസമയം, വിമാനത്താവളത്തിന്റെ റണ്‍വേയില്‍ അവസാനഘട്ട പ്രവൃത്തിയായ ബിറ്റുമിന്‍ ടാറിങ് തുടങ്ങി. റണ്‍വേയുടെ പ്രതലത്തിലെ ഏറ്റവും മുകളിലെ പാളിയാണ് ബിറ്റുമിന്‍ ടാറിങ് നടത്തുന്നത്. 2,400 മീറ്റര്‍ റണ്‍വേയാണ് പരീക്ഷണപ്പറക്കലിനായി സജ്ജമാക്കുന്നത്. കാലാവസ്ഥ അനുകൂലമായാല്‍ ജനവരി ആദ്യവാരം തന്നെ പരീക്ഷണപ്പറക്കല്‍ നടത്താന്‍ കഴിയും. റണ്‍വേ വികസനത്തിനായി നടത്തിയ സര്‍വേ റിപോര്‍ട്ടിന്‍മേല്‍ ഭൂവുടമകളുമായി ഉടന്‍ ചര്‍ച്ച നടത്തും. സമവായമായ ശേഷം സ്ഥലമെടുപ്പു നടപടികള്‍ തുടങ്ങും. അതിനിടെ, വിമാനത്താവള പ്രദേശത്തേക്ക് പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം നിര്‍ത്തിവച്ചു. ഞായറാഴ്ച ദിവസങ്ങളിലും പണി നടക്കുന്നതിനാലാണ് സന്ദര്‍ശകര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.
Next Story

RELATED STORIES

Share it