kannur local

കണ്ണൂര്‍ വിമാനത്താവളം; പരീക്ഷണപ്പറക്കല്‍ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരീക്ഷണപ്പറക്കല്‍ നടത്താനുളള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. ഫെബ്രുവരി ആദ്യവാരത്തില്‍ പദ്ധതി പ്രദേശത്ത് വിമാനം ഇറക്കാനുളള ശ്രമത്തിലാണ് സര്‍ക്കാരും കിയാലും. വിമാനത്താവളത്തില്‍ ചെറുവിമാനം ഇറക്കുന്നതിന്റെ ഭാഗമായി റണ്‍വേയില്‍ ലൈനിങ് വരയുന്ന പ്രവൃത്തി തുടങ്ങി. നിര്‍മാണം പൂര്‍ത്തിയായ റണ്‍വേയുടെ 2400 മീറ്ററിലാണ് വെള്ള ലൈനിങ് വരയുന്നത്. വിമാനമിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ലൈനിങിന്റെ പ്രവൃത്തി നടത്തുന്നത്.
തിങ്കളാഴ്ചയോടെ ഇതിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് കിയാല്‍ നിര്‍മാണ കമ്പനിയായ എല്‍ആന്റ്ടി കമ്പനിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പരീക്ഷണപ്പറക്കല്‍ നടത്താന്‍ അനുമതി നല്‍കേണ്ട കേന്ദ്ര വ്യോമയാന വകുപ്പിന്റെ ഉദ്യോഗസ്ഥര്‍ അടുത്ത ദിവസം വിമാനത്താവള പദ്ധതി പ്രദേശത്ത് പ്രവര്‍ത്തനം വിലയിരുത്തുന്നതിന് എത്തുന്നുണ്ട്.
ഇവരുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്രാനുമതി ലഭ്യമാവുക. ഇതോടെ പരീക്ഷണപ്പറക്കലിന്റെ തിയ്യതി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കും. റണ്‍വേയുടെ ബാക്കിയുള്ള 650 മീറ്റര്‍ നീളത്തിന്റെയും പാസഞ്ചര്‍ ടെര്‍മിനലിന്റെയും ഏപ്രണിന്റെയും മറ്റും പ്രവൃത്തിയും പുരോഗമിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it