കണ്ണൂര്‍ വിമാനത്താവളം; കേന്ദ്രാനുമതി ലഭിച്ചാല്‍ പരീക്ഷണപറക്കല്‍ ഈമാസം: മന്ത്രി

മട്ടന്നൂര്‍: കേന്ദ്രാനുമതി ലഭിച്ചാല്‍ ഈ മാസം 25നകം കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണപ്പറക്കല്‍ നടത്തുമെന്ന് മന്തി കെ ബാബു. വിമാനത്താവള പദ്ധതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2015 ഡിസംബര്‍ 31ന് പരീക്ഷണപ്പറക്കല്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍ മഴ മൂലം ഖനനം തടസ്സപ്പെട്ടതും നിര്‍മാണം നടക്കാത്തതും ഇതിനു തടസ്സമായി. 2400 മീറ്റര്‍ റണ്‍വേയില്‍ പരീക്ഷണപ്പറക്കല്‍ നടത്തുന്നതിന് സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറലിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് ലഭിച്ചാലുടന്‍ പരീക്ഷണപ്പറക്കല്‍ നടത്തും.
കണ്ണൂര്‍ വിമാനത്താവളത്തിന് 4000 മീറ്റര്‍ റണ്‍വേ ആവശ്യമില്ല. റണ്‍വേയുടെ നീളം 3400 മീറ്ററായി നിജപ്പെടുത്തും. രാജ്യത്ത് മൂന്ന് വിമാനത്താവളത്തിനേ നാലായിരം മീറ്റര്‍ റണ്‍വേയുള്ളൂ. നെടുമ്പാശ്ശേരിയില്‍ 3400 മീറ്ററും കോഴിക്കോട് 2700 മീറ്ററും മംഗളൂരുവില്‍ 2400 മീറ്റര്‍ റണ്‍വേയും മാത്രമാണുള്ളത്. നിലവില്‍ പുനരധിവസിപ്പിച്ച ഒരു കുടുംബത്തെ പോലും ഇനി സ്ഥലമെടുപ്പിന്റെ പേരില്‍ കുടിയൊഴിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it