kannur local

കണ്ണൂര്‍ വിമാനത്താവളം; ഇനി രണ്ടുനാള്‍

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം പറന്നിറങ്ങാന്‍ ഇനി രണ്ടുനാള്‍ മാത്രം. വിമാനത്താവള പദ്ധതി പ്രദേശത്ത് പ്രവൃത്തികള്‍ പുരോഗമിച്ചു വരികയാണ്. സ്‌റ്റേജ് നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായി. പരീക്ഷണ പറക്കല്‍ ദിവസം രണ്ട് ചെറുവിമാനങ്ങളും ഒരു ഹെലികോപ്ടറും കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങും. പരീക്ഷണ പറക്കലിന് ഉപയോഗിക്കുന്ന വമാനത്തിന് പുറമെ എംകെ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എം എ യൂസഫലിയുടെ വിമാനവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരെത്തുന്ന ഹെലികോപ്ടറുമാണ് പദ്ധതി പ്രദേശത്ത് ഇറങ്ങുക.
കോഴിക്കോട് നിന്ന് വിമാനമാര്‍ഗം യൂസഫലി എത്തുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും കൊച്ചിയില്‍ നിന്ന് ഹെലികോപ്ടറില്‍ എത്തിച്ചേരുമെന്നാണ് അറിയിച്ചത്.
പരീക്ഷണ പറക്കല്‍ നടത്തുന്ന സ്വകാര്യകമ്പനിയുടെ കോഡ് ബി വിമാനം രാവിലെ 9.—15 ഓടെ വിമാനത്താവളത്തില്‍ പറന്നിറങ്ങും. ഈ ചെറുവിമാനത്തില്‍ 10പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും. പ്രതിരോധ വകുപ്പിന്റെ വിമാനമാണ് നേരത്തെ ഉപയോഗിക്കാന്‍ തീരുമാനിച്ചതെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ ഒഴിവാക്കുകയായിരുന്നു. ആദ്യ വിമാനം ഇറങ്ങുന്ന ചടങ്ങ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ജില്ലാഭരണകൂടം. എയര്‍ട്രാഫിക് കണ്‍ട്രോള്‍ റൂം, റണ്‍വെ, പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടം എന്നിവിടങ്ങളില്‍ വൈദ്യുതി എത്തിക്കുന്നതിന് കെഎസ്ഇബി സബ് സ്‌റ്റേഷന്‍ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. 19.——7 കോടി രൂപ ചെലവിലാണ് കെഎസ്ഇബി സബ്‌സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ചാവശ്ശേരി സബ്‌സ്റ്റേഷനില്‍ നിന്ന് ഭൂഗര്‍ഭ കേബിള്‍ വഴി വിമാനത്താവള സബ്‌സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന പ്രവൃത്തിയും പൂര്‍ത്തിയായി. 29ന് വിമാനം ഇറങ്ങുന്ന ആവേശത്തിലാണ് മട്ടന്നൂരുകാര്‍. കഴിഞ്ഞ ദിവസം പരീക്ഷണ പറക്കലിന്റെ മുന്നോടിയായി പൈലറ്റും സംഘവും ഹെലികോപ്റ്ററില്‍ പദ്ധതി പ്രദേശത്ത് എത്തി റണ്‍വെയും മറ്റും പരിശോധിച്ചിരുന്നു.—
Next Story

RELATED STORIES

Share it