kannur local

കണ്ണൂര്‍ നോര്‍ത്തിന്റെ മുന്നേറ്റം

കണ്ണൂര്‍: ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന്റെ രണ്ടാംദിനം പിന്നിട്ടപ്പോള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 173പോയിന്റോടെ കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലയുടെ മുന്നേറ്റം. 164 പോയിന്റുകളോടെ ഇരിട്ടിയും 156 പോയിന്റോടെ തലശ്ശേരി സൗത്തും രണ്ടും മൂന്നും സ്ഥാനത്തുണ്ട്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തുടര്‍ച്ചയായ രണ്ടാംനാളിലും പയ്യന്നൂര്‍ ഉപജില്ലയാണു മുന്നിട്ടുനില്‍ക്കുന്നത്. പയ്യന്നൂരിനു 143 പോയിന്റ് ലഭിച്ചപ്പോള്‍ 123 പോയിന്റോടെ കണ്ണൂര്‍ നോര്‍ത്താണ് രണ്ടാംസ്ഥാനത്തുള്ളത്. യുപി വിഭാഗത്തില്‍ പാനൂര്‍ ഉപജില്ല 71 പോയിന്റോടെ മുന്നിലാണ്. കണ്ണൂര്‍ നോര്‍ത്ത്, മാടായി ഉപജില്ലകള്‍ 69 പോയിന്റുകള്‍ വീതം നേടി തൊട്ടടുത്തുണ്ട്. സ്‌കൂള്‍ തലത്തില്‍ യുപി വിഭാഗത്തില്‍ കടമ്പൂര്‍ എച്ച്എസ്എസും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മമ്പറം എച്ച്എസ്എസും ഹയര്‍സെക്കന്‍ഡറിയില്‍ തലശ്ശേരി സെന്റ് ജോസഫ്‌സുമാണ് മുന്നിലുള്ളത്.
Next Story

RELATED STORIES

Share it