കണ്ണൂര്‍ ഡിസിസി പ്രസിഡന്റിനെതിരേ കെപിസിസിക്കു പരാതി
BY Sumeera SMR28 Nov 2015 3:04 AM GMT
Sumeera SMR28 Nov 2015 3:04 AM GMT
കണ്ണൂര്‍: തിരഞ്ഞെടുപ്പിനുശേഷം ഗ്രൂപ്പ് പോര് ശക്തമായി തുടരുന്ന കണ്ണൂരില്‍ ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രനെതിരേ കെപിസിസിക്കു പരാതി. വിശാല ഐ ഗ്രൂപ്പ് നേതാവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ അഡ്വ. സജീവ് ജോസഫാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരന് കത്തയച്ചത്.
സ്ഥാനാര്‍ഥിനിര്‍ണയത്തിനായി ചേര്‍ന്ന ഉപസമിതി യോഗത്തിനിടെ സജീവ് ജോസഫിനോട് അഡ്വ. സണ്ണി ജോസഫ് മോശമായി പെരുമാറിയതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതുസംബന്ധിച്ച് കെപിസിസിക്ക് സജീവ് ജോസഫ് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിനെതിരേ രണ്ടുദിവസം മുമ്പ് ഡിസിസി പ്രസിഡന്റ് പുറപ്പെടുവിച്ച പ്രസ്താവനയാണ് ഗ്രൂപ്പ് പോര് രൂക്ഷമാക്കിയത്.
വിശാല ഐ ഗ്രൂപ്പില്‍ സുധാകരനൊപ്പമുണ്ടായിരുന്ന സജീവ് ജോസഫും വി എ നാരായണനും സണ്ണി ജോസഫനെതിരേ വിമര്‍ശനം ഉന്നയിക്കുകയും കെപിസിസി യോഗത്തില്‍നിന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ക്കൊപ്പം വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സജീവ് ജോസഫിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് പരസ്യപ്രസ്താവനയിറക്കിയത്. മാത്രമല്ല, സണ്ണി ജോസഫിനെയും സുധാകരനെയും പൂര്‍ണമായും സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചു. ഇതിനെതിരേ കെപിസിസി ജനറല്‍ സെക്രട്ടറിയും ഐ ഗ്രൂപ്പ് നേതാവുമായ പി രാമകൃഷ്ണനും രംഗത്തെത്തി. ഇതോടെ കണ്ണൂരില്‍ സുധാകരന് അനുകൂലികളായ ഐ ഗ്രൂപ്പിനെതിരേ ചെന്നിത്തല അനുകൂലികളായ വിശാല ഐയിലെയും എ ഗ്രൂപ്പിലെയും നേതാക്കള്‍ ഒരുമിക്കുകയാണെന്നതും ശ്രദ്ധേയമാണ്.

Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT