kannur local

കണ്ണൂര്‍, കാസര്‍കോട് മേഖലയില്‍ കള്ളനോട്ട് വ്യാപകം; ഫേക്ക് നോട്ട് ഡിറ്റക്ഷന്‍ മെഷീനുകള്‍ ഫലപ്രദമാവുന്നില്ല

തലശ്ശേരി: കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിയമങ്ങളെയും നിയന്ത്രണങ്ങളെയും മറികടന്ന് കള്ളനോട്ട് വ്യാപകം. കച്ചവട സ്ഥാപനങ്ങള്‍, ചെറുകിട സഹകരണ ബാങ്കുകള്‍, സ്വകാര്യമിടപാട് നടത്തുന്ന കേന്ദ്രങ്ങല്‍ എന്നിവിടങ്ങളിലെല്ലാം കള്ളനോട്ടുകളുടെ കൈ മാറ്റം വ്യുപകാമാണെന്നാണു ഈയിടെ നടത്തിയ കള്ളനോട്ട് അറസ്റ്റുകള്‍ വ്യക്തമാക്കുന്നത്.
ഇക്കാര്യത്തെ കുറിച്ച് നിയമപാലകര്‍ക്കും ബന്ധപ്പെട്ട അധികൃതര്‍ക്കുമെല്ലാം ധാരണയുണ്ടെങ്കിലും തടയാനുള്ള നടപടികള്‍ ഫലപ്രദമല്ലെന്നതാണ് ആശങ്കയ്ക്കിടയാക്കുന്നത്. സമാന്തര സമ്പദ് വ്യവസ്ഥ തന്നെ സൃഷ്ടിക്കുന്ന ഗുരുതരമായ പ്രശ്‌നമായിട്ടും ഇക്കാര്യത്തില്‍ അധികൃതര്‍ കാണിക്കുന്ന അലംഭാവം വന്‍ പ്രത്യാഘതങ്ങള്‍ക്കിടയാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അതിനൂനതന സാങ്കേതിക വിദ്യയിലൂടെ പുറത്തുവരുന്ന കള്ളനോട്ടുകള്‍ ഒറിജിലിനെ വെല്ലുന്നതാണ്. കള്ള നോട്ടുകള്‍ കണ്ടെത്താന്‍ ബാങ്കുകള്‍ ഫേയ്ക് നോട്ട് ഡിറ്റക്ഷന്‍ മെഷീനുകളാണു ഉപയോഗിക്കുന്നത്. എന്നാല്‍ ഇതും ഫലപ്രദമല്ലെന്നാണ് വിലയിരുത്തല്‍.
റിസര്‍വ് ബാങ്കിന്റെ അംഗീകാരമുള്ള മെഷിനുകള്‍ മാത്രമേ ധനകാര്യ സ്ഥാപനങ്ങളില്‍ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നാണു ചട്ടം. എന്നാല്‍ കേരളത്തിലെ ഒട്ടുമിക്ക ബാങ്കുകളിലും ഉപയോഗിക്കുന്നത് വില കുറഞ്ഞ മെഷീനുകളാണ്. ഇത്തരം മെഷീനുകളുടെ പ്രവര്‍ത്തനം കൃത്യമാവണമെന്നില്ല. കഴിഞ്ഞ ദിവസം തലശ്ശേരിക്ക് സമീപമുള്ള ഒരു സഹകരണ ബാങ്കിലെ ഫേക് നോട്ട് ഡിറ്റക്ഷന്‍ മെഷീന്‍ കള്ളനോട്ടെന്ന രീതിയില്‍ നിരസിച്ച ആയിരം രൂപയുടെ നോട്ട് വിദഗ്ധ പരിശോധനയില്‍ ഒറിജിനലാണെന്നു കണ്ടെത്തിയിരുന്നു.
വാട്ടര്‍മാര്‍ക്കും സേഫ്റ്റിത്രഡും മറ്റും നിരീക്ഷിക്കുന്ന പരിചയ സമ്പന്നനായ ആള്‍ക്ക് മെഷീനുകളുടെ സഹായം കൂടാതെ തന്നെ കള്ളനോട്ടുകള്‍ കണ്ടെത്താനാവുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
Next Story

RELATED STORIES

Share it