Flash News

ഏഴു ജില്ലകളിലായി 75.5 ശതമാനം പോളിങ്

കോഴിക്കോട് :  തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് അവസാനിച്ചു.  ഏഴു ജില്ലകളിലായി 75.5 ശതമാനം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചതായാണ് അനൗദ്യോഗിക കണക്ക്്. ഏറ്റവും വാശിയേറിയ വോട്ടെടുപ്പ് നടന്നത് കാസര്‍കോഡ്, കണ്ണൂര്‍, ഇടുക്കി ജില്ലകളിലാണ്. കാസര്‍കോഡ് ജില്ലയില്‍ 76 ശതമാനം പേര്‍ വോട്ട് ചെയ്തു. ജില്ലയില്‍ പൊതുവേ മന്ദഗതിയിലാണ് പോളിങ് എന്നായിരുന്നു ആദ്യ റിപോര്‍ട്ടെങ്കിലും പിന്നീട് പോളിങ് മെച്ചപ്പെടുകയായിരുന്നു. കനത്ത പോളിങ്ങാണ് ഇടുക്കി ജില്ലയില്‍ രേഖപ്പെടുത്തിയത്
സംസ്ഥാനത്തെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയില്‍ ഉച്ചയോടെ 72 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. കണ്ണൂരില്‍ ഉച്ചയ്ക്ക്് 2.15 വരെ 56 ശതമാനം പേരാണ് വോട്ട് ചെയ്തതെങ്കില്‍ അഞ്ചുമണിയോടെ അത് 76ശതമാനമായി ഉയര്‍ന്നു. പ്രശ്‌നസാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് കണ്ണൂരില്‍ പോളിങ് നടന്നത്.
തിരുവനന്തപുരം ജില്ലയില്‍ പലയിടത്തും ആദ്യ മണിക്കൂറുകളില്‍ മഴ പോളിങ്ങിനെ സാരമായി ബാധിച്ചുവെങ്കിലും പിന്നീട് മെച്ചപ്പെടുകയായിരുന്നു. തിരുവനന്തപുരത്ത് 72ശതമാനം പേര്‍ വോട്ട് ചെയ്തതായാണ് കണക്ക്്. കനത്ത പോരാട്ടം പ്രതീക്ഷിച്ച കോഴിക്കോട് ജില്ലയില്‍ ഇതുവരെ 74 ശതമാനം പേരാണ് വോട്ട് ചെയ്തത്.
Next Story

RELATED STORIES

Share it