കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു, എട്ടു സിപിഎമ്മുകാര്‍ പിടിയില്‍
BY ajay G.A.G16 Feb 2016 6:19 AM GMT
X
ajay G.A.G16 Feb 2016 6:19 AM GMT
കണ്ണൂര്‍: പാപ്പിനിശേരിയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. പാപ്പിനിശേരി
അരോളി ആസാദ് നഗര്‍ കോളനിയിലെ പാറക്കോത്ത് വളപ്പില്‍ സുജിത് (27) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ അര്‍ധരാത്രിയോടെ ഒരുസംഘമാളുകള്‍ ഇയാളെ വീട്ടില്‍ കയറി വെട്ടിക്കൊല്ലുകയായിരുന്നു. സുജിതിന്റെ പിതാവ് ജനാര്‍ദനനന്‍, മാതാവ് സുലോചന, സഹോദരന് ജയേഷ് എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. സംഭവത്തില്‍ എട്ട് സിപിഎം പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇരുപതോളം പേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്്. ഇവര്‍ വീട്ടില്‍ നിന്ന്്് സുജിതിന വലിച്ചിറക്കി വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. അയല്‍വാസികള്‍ ഓടിക്കൂടി കണ്ണൂര്‍ എകെജി ആശുപത്രിയിലെത്തിച്ചെങ്കിലും സുജിത് മരണമടയുകയായിരുന്നു. സംഭവത്തെത്തുടര്ന്ന്്് സമീപപ്രദേശങ്ങളില്‍ ഏതാനും വീടുകള്‍ക്കുനേരെ ആക്രമണമുണ്ടായി. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. വേണുഗോപാലന്‍, ഇ. ബാലചന്ദ്രന് എന്നിവരുടെ വീടുകള്‍ക്കു നേരെ ആക്രമണമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് രണ്ടു ബിജെപി പ്രവര്‍ത്തകരെയും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT