Sports

കണ്ണൂരിലെ കോണ്‍ഗ്രസ് വിമതരെ തിരിച്ചെടുത്തു

കണ്ണൂര്‍: യുഡിഎഫ് വിമതരായി മല്‍സരിക്കുകയും പിന്തുണയ്ക്കുകയും ചെയ്തതിനു സസ്‌പെന്റ് ചെയ്ത ഒമ്പതു പേരെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തു. യുഡിഎഫിന് കോര്‍പറേഷന്‍ ഭരണം നഷ്ടമായതും പ്രഥമ മേയര്‍ സ്ഥാനം ഇടതുമുന്നണിക്കു ലഭിക്കാന്‍ ഇടയായതും വിമതപ്രശ്‌നം മൂലമാണ്.
പഞ്ഞിക്കീല്‍ ഡിവിഷനില്‍ നിന്നു വിമതനായി മല്‍സരിച്ച് വിജയിച്ച പി കെ രാഗേഷിനെയും കൂടെ നിന്ന ഒമ്പതു പേരെയുമാണ് തിരിച്ചെടുത്തത്. കഴിഞ്ഞ ദിവസം ഡിസിസി ഓഫിസില്‍ പ്രസിഡന്റ് കെ സുരേന്ദ്രന്റെയും കെ സുധാകരന്റെയും സാന്നിധ്യത്തില്‍ നടന്ന അനുനയ ചര്‍ച്ചയില്‍ ഇക്കാര്യം അംഗീകരിച്ചിരുന്നു.
ഇക്കാര്യത്തില്‍ രേഖാമൂലം അറിയിപ്പ് നല്‍കിയതിനുശേഷമാണ് സ്ഥിരം സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പി കെ രാഗേഷ് പിന്തുണച്ചത്. ഇതോടെ പള്ളിക്കുന്ന് മേഖലയില്‍ കോണ്‍ഗ്രസ്സില്‍ മാസങ്ങള്‍ നീണ്ട പ്രശ്‌നത്തിന് ഏകദേശപരിഹാരമായി.
ഇന്നലെ ചേര്‍ന്ന അടിയന്തര ഡിസിസി യോഗം സസ്‌പെന്‍ഷന്‍ പിന്‍വലിച്ച കാര്യം ചര്‍ച്ച ചെയ്തു.
Next Story

RELATED STORIES

Share it