ernakulam local

കണ്ണുകെട്ടി സമരം 142 ാം ദിവസം: തട്ടിപ്പിനിരയായ കുടുംബത്തെ ജപ്തി ചെയ്യുന്നത് സമരസമിതി തടഞ്ഞു

കൊച്ചി: മൂന്ന് ദലിത് കുടുംബ ങ്ങളെ വായ്പാതട്ടിപ്പിനിരയാക്കാന്‍ കൂട്ടുനിന്ന സെന്‍ട്രല്‍ ബാങ്കാണ് പുതുവൈപ്പിലെ 85 വയസ്സുകാരിയായ ചന്ദ്രമതിയുടെ ആറുസെന്റ് കിടപ്പാടം ജപ്തിചെയ്ത് അവരെ തെരുവിലേക്കിറങ്ങാന്‍ നിര്‍ബന്ധിച്ചത്.
ബാങ്കും ഇടനിലക്കാരുംകൂടി മൂന്നുലക്ഷംരൂപ നല്‍കി കിടപ്പാടത്തിന്റെ പ്രമാണം തട്ടിച്ചെടുത്ത് 25ലക്ഷംരൂപയാണ് തട്ടിയെടുത്തത്. ജപ്തിഭീഷണിയെത്തുടര്‍ന്ന് ഹൃദയാഘാതമുണ്ടായ ചന്ദ്രമതി പ്രഷര്‍കൂടി താഴെവീണ് വലതുകണ്ണിന് കാഴ്ച നഷ്ടപ്പെട്ട് കിടപ്പിലാണ്. വായ്പാതട്ടിപ്പിനു കൂട്ടുനിന്ന കച്ചേരിപ്പടിയിലെ തമിഴ്‌നാട് മെര്‍ക്കന്റയിന്‍ ബാങ്കിന്റെ മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തുകയായിരുന്ന സമരസമിതിയംഗങ്ങള്‍ പുതുവൈപ്പിലെത്തി ജപ്തി നടപടി തടയുകയായിരുന്നു.
രണ്ടരവര്‍ഷമായി വളരെ ജനാധിപത്യപരമായി സമരം നടത്തുകയും 142 ദിവസമായി കണ്ണുകെട്ടി സമരം നടത്തിക്കൊണ്ട് സര്‍ക്കാരിന്റെയും സമൂഹ മനസാക്ഷിയുടേയും മുന്നില്‍ വായ്പ വാങ്ങാതെ ജപ്തിചെയ്ത് തെരുവില്‍ തള്ളപ്പെടുന്നവരുടെ നീറുന്ന പ്രശ്‌നത്തെ സമരസമിതി ഉയര്‍ത്തിക്കൊണ്ടുവന്നതാണ്. വൈകീട്ട് ആറരവരെ സെന്‍ട്രല്‍ ബാങ്കിനു മുന്നില്‍ സമരസമിതി പ്രവര്‍ത്തകര്‍ പ്രതിഷേധകുത്തിയിരിപ്പു നടത്തി.
യുദ്ധകാലാടിസ്ഥാനത്തില്‍ ജപ്തിനടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it