Idukki local

കണ്ണംപടി ആദിവാസി മേഖലയില്‍ ചെള്ള്പ്പനി സ്ഥിരീകരിച്ചു

തൊടുപുഴ: ഉപ്പുതറയില്‍ ചെള്ള് പനി സ്ഥിരീകരിച്ചു. കണ്ണംപടി ആദിവാസി മേഖലയിലുള്ളവര്‍ക്കാണ് ചെള്ള് പനി സ്ഥിരീകരിച്ചത്. പനിക്ക് ചികില്‍സ തേടിയെത്തിയ ആദിവാസിയുടെ രക്തം പരിശോധിച്ചപ്പോള്‍ സംശയം തോന്നിയ ഡോക്ടര്‍ തൊടുപുഴയിലെ ലാബില്‍ പരിശോധനയ്ക്ക് അയക്കുകയും അവിടത്തെ പരിശോധനയില്‍ ചെള്ള് പനി സ്ഥിരീകരിക്കുകയുമായിരുന്നു.
ഉപ്പുതറ മേഖലയില്‍ പകര്‍ച്ചപ്പനി വ്യാപിച്ചിരിക്കുകയാണ്.ടൈഫോയ്ഡും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ദിവസേന 250 മുതല്‍ 300 വരെയാണ് ഉപ്പുതറ ആശുപത്രിയില്‍ ചികില്‍സ തേടിയെത്തുന്നവരുടെ എണ്ണം. ഇതില്‍ ഭൂരിപക്ഷവും പനിക്ക് ചികില്‍സ തേടിയെത്തുന്നവരാണ്.
പനിക്കാരുടെ എണ്ണം വര്‍ധിച്ചതും ചെള്ളുപനി റിപോര്‍ട്ട് ചെയ്ത സാഹചര്യവും കണക്കിലെടുത്ത് ആരോഗ്യപ്രവര്‍ത്തകര്‍ പ്രതിരോധ പ്രവര്‍ത്തനത്തിന്റ വേഗത കൂട്ടി. കണ്ണംപടിയില്‍ പ്രതിരോധ പ്രവര്‍ത്തന ക്യാംപ് സംഘടിപ്പിച്ചു. ഇന്നലെ പശുപ്പാറയിലും പ്രതിരോധ പ്രവര്‍ത്തനവും ക്യാംപും സംഘടിപ്പിച്ചു.
Next Story

RELATED STORIES

Share it