കണ്ടെയ്‌നര്‍ ലോറികളില്‍ കഞ്ചാവ് കടത്ത്: പരിശോധനയ്ക്കു പ്രത്യേക സ്‌ക്വാഡ്

തലശ്ശേരി: പച്ചക്കറി എന്ന വ്യാജേന ഇടുക്കി കേന്ദ്രീകരിച്ച് കണ്ടെയ്‌നര്‍ ലോറികളില്‍ കഞ്ചാവ് കടത്തുന്നത് തടയാന്‍ എക്‌സൈസ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം പ്രത്യേക സ്‌ക്വാഡിന് രൂപം നല്‍കി. ഇടുക്കി മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളുടെ ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ നേതൃത്വത്തിലാണ് സ്‌ക്വാഡ് രൂപീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ കണ്ടെയ്‌നര്‍ ലോറികളും അതത് ജില്ലാ അതിര്‍ത്തികളില്‍ സ്‌ക്വാഡ് പരിശോധിക്കും.
അതിനിടെ ഇടുക്കിയില്‍ നിന്നു കാസര്‍കോട്ടേക്ക് കണ്ടെയ്‌നര്‍ ലോറികളില്‍ കഞ്ചാവ് കടത്തി വിതരണം ചെയ്യുന്ന മുഖ്യ ഇടനിലക്കാരന്റെ മമ്പറത്ത് സമീപം പ്രവര്‍ത്തിക്കുന്ന വന്‍കിട പച്ചക്കറി സംഭരണ-വിതരണ കേന്ദ്രത്തില്‍ എക്‌സൈസ് വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും പോലിസും സംയുക്തമായി റെയ്ഡ് നടത്തി. മണിക്കൂറുകള്‍ നീണ്ട റെയ്ഡില്‍ കഞ്ചാവ് കണ്ടെത്താനായില്ലെങ്കിലും കഞ്ചാവ് കടത്തുന്നത് സംബന്ധിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ലഭിച്ചതായാണു വിവരം. കഴിഞ്ഞ ദിവസമാണ് സംയുക്ത റെയ്ഡ് നടന്നത്. ഇയാളെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തിയെങ്കിലും റെയ്ഡ് വിവരം ചോര്‍ന്നതിനെ തുടര്‍ന്ന് വിദേശത്തേക്ക് രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ നടപടികള്‍ക്കു വേണ്ടി ഇന്റര്‍പോളിന്റെ സഹായം തേടി സംസ്ഥാന എക്‌സൈസ് വകുപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്‍കിയതായാണു സൂചന.
തലശ്ശേരി കേന്ദ്രീകരിച്ച് സ്പിരിറ്റ് കടത്ത് വന്‍തോതില്‍ നടക്കുന്നതായുള്ള വിവരവും എക്‌സൈസ് വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. നാനോ കാര്‍ മുതല്‍ ആഡംബര കാറുകള്‍ വരെയാണ് കടത്തിനു ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം തലശ്ശേരി ഹോളോവേ റോഡില്‍ വച്ച് ഇങ്ങനെ കടത്തുന്ന സ്പിരിറ്റ് പ്രത്യേക ലോറിയിലേക്ക് മാറ്റുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ കുടുംബങ്ങളെന്ന പോലെ കാറില്‍ ഇരുത്തിയാണ് സ്പിരിറ്റ് കൊണ്ടുവരുന്നത്.
Next Story

RELATED STORIES

Share it