kozhikode local

കണി കണ്ടുണരാന്‍ കണിവെള്ളരി തയ്യാര്‍

കുറ്റിക്കാട്ടൂര്‍: മണ്ണിനും മനസ്സിനും സമൃദ്ധിയുടെ നിറ കാഴ്ച്ചകളൊരുക്കി കണിവെള്ളരി പാടങ്ങള്‍ ഒരുങ്ങി. വിഷുവിന്റെ വരവറിയിച്ച് പെരുവയല്‍, മാവൂര്‍ എന്നിവിടങ്ങളിലെ നെല്‍പാടങ്ങളില്‍ പൊന്നിന്‍ നിറമുള്ള കണിവെള്ളരികള്‍ വിളവെടുപ്പിന് തയ്യാറായി.
പെരുവയല്‍, മാവൂര്‍ പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ കണിവെള്ളരികള്‍ കൃഷി ചെയ്യുന്നത്. അനുഷ്ഠാനം പോലെയാണ് ഓരോ വര്‍ഷവും ഇവിടെ കണിവെള്ളരി കൃഷി ചെയ്യുന്നത്. പെരുവയല്‍ പഞ്ചായത്തില്‍ പൈങ്ങോട്ടുപുറം, കണിയാത്ത്, കൊടശ്ശേരിതാഴം, മാവൂരില്‍ ചെറൂപ്പ, പള്ളിത്താഴം, തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കണിവെള്ളരി കൃഷി ചെയ്യുന്നുണ്ട്.
പാരമ്പര്യ കര്‍ഷകര്‍ക്ക് പുറമെ സ്വാശ്രയ സംഘങ്ങളും, വനിതാ കൂട്ടായ്മകളും ഇപ്പോള്‍ കൃഷി ചെയ്യുന്നുണ്ട്. നട്ട് 50 ദിവസത്തിനകം വിളവെടുക്കാനാകുമെന്നാണ് കണിവെള്ളരിയുടെ പ്രത്യേകത.
ഇപ്പോള്‍ ജൈവ കൃഷി രീതിയാണ് അവലംബിക്കുന്നത്. കടുത്ത ചൂടും കാലാവസ്ഥ വ്യതിയാനവും കൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. ഭൂമാഫിയക്കാര്‍ മണ്ണിട്ട് നികത്തുന്നത് കാരണം എത്രകാലം കണിവെള്ളരി കൃഷിയിറക്കാനാകുമെന്ന് അറിയില്ലെന്നും കര്‍ഷകര്‍ ആശങ്കപ്പെടുന്നു.
Next Story

RELATED STORIES

Share it