wayanad local

കണികണ്ടോളൂ... കണിവെള്ളരിയെത്തി

കല്‍പ്പറ്റ: ഉച്ചാലുച്ചക്ക് കണിവെള്ളരി കുഴിച്ചിട്ടാല്‍ വിഷുവുച്ചയ്ക്ക് കായ പറിക്കാം എന്ന ചൊല്ല് അന്വര്‍ഥമാക്കും വിധത്തില്‍ വിപണിയില്‍ കണിവെള്ളരിയെത്തി. വിഷുവിന്റെ വരവറിയിച്ച് നെല്‍പ്പാടങ്ങളില്‍ വിളഞ്ഞ പൊന്നിന്‍നിറമുള്ള കണിവെള്ളരികള്‍ കഴിഞ്ഞ ദിവസങ്ങളിലാണ് വിപണിയിലെത്തിയത്.
അനുഷ്ഠാനം പോലെ ഓരോ വര്‍ഷവും കണിവെള്ളരി കൃഷി ചെയ്യുന്നവരുണ്ട്.
പാരമ്പര്യ കര്‍ഷകര്‍ക്ക് പുറമെ സ്വാശ്രയസംഘങ്ങളും വനിതാ കൂട്ടായ്മകളും ഇപ്പോള്‍ കൃഷി ചെയ്യുന്നു. കഴിഞ്ഞ തവണത്തേതിനേക്കാള്‍ വിലയല്‍പം കുടുതലാണെന്നു വ്യാപാരികള്‍ പറയുന്നു.
നട്ട് 50 ദിവസത്തിനകം വിളവെടുക്കാനാവുമെന്നതാണ് കണിവെള്ളരിയുടെ പ്രത്യേകത.
കണിവെള്ളരിയിലും ജൈവകൃഷി പരീക്ഷണം നടത്തിയവരുണ്ട്. ചെലവും അധ്വാനവും വര്‍ധിക്കുമെങ്കിലും വിഷു വിഷരഹിതമാക്കാന്‍ കഴിയുന്നുവെന്ന സംതൃപ്തി മാത്രം. കടുത്ത ചൂടും കാലാവസ്ഥാ വ്യതിയാനവും കൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. മറ്റു ജില്ലകളെ അപേക്ഷിച്ച് വയനാട്ടില്‍ പൊതുവെ കണിവെള്ളരി കൃഷി കുറവാണ്. ഇതുകൊണ്ട് അന്യജില്ലകളില്‍ വിളഞ്ഞ കണിവെള്ളരിയാണ് വയനാട്ടുകാരന്‍ കണികാണുന്നത്.
Next Story

RELATED STORIES

Share it