Idukki local

കട്ടപ്പന നഗരസഭയില്‍ രണ്ടിടത്ത് കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ്സും(എം) നേര്‍ക്കുനേര്‍

കട്ടപ്പന: നഗരസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ ഘടകകക്ഷികള്‍ രണ്ട് വാര്‍ഡുകളില്‍ ഏറ്റുമുട്ടും. നരിയംപാറയിലും വെട്ടിക്കുഴക്കവലയിലുമാണ് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും(എം) പാര്‍ട്ടി ചിഹ്നഹ്‌നത്തി ല്‍ മല്‍സരിക്കുന്നത്. യുഡിഎഫ് ധാരണപ്രകാരം നരിയംപാറ വാര്‍ഡ് കേരള കോണ്‍ഗ്രസി(എം)നാണ് വിട്ടുനല്‍കിയിരുന്നത്. കേരള കോ ണ്‍ഗ്രസിലെ സജി ചാക്കോ വലുമേലിനെ സ്ഥാനാര്‍ഥിയായി നിശ്ചയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവിടെ കോണ്‍ഗ്രസിലെ മനോജ് മുരളി കൈപ്പത്തി ചിഹ്നത്തില്‍ രംഗത്തുണ്ട്.

വെട്ടിക്കുഴക്കവലയില്‍ കോ ണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയി പൊരുന്നോലിയാണ് യു ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി. എന്നാല്‍ കേരള കോണ്‍ഗ്രസി(എം)ലെ  ബേബി ശൗര്യംകുഴി രണ്ടില ചിഹ്നഹ്‌നത്തില്‍ ഇവിടെ മല്‍സരിക്കും. ഇതിനിടെ യുഡിഎഫിന്റെ മൂന്നു റിബല്‍ സ്ഥാനാര്‍ഥികള്‍ എല്‍ ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥികളായി മാറി. കോണ്‍ഗ്രസ് നേതാവും നിലവില്‍ പഞ്ചായത്ത് അംഗവുമായ ഗിരീഷ് മാലിയില്‍ അമ്പലക്കവലയില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മല്‍സരിക്കുകയാണ്. നരിയംപാറയില്‍  കോണ്‍ഗ്രസ് വിമത സ്ഥാനാഥിയായി പത്രിക നല്‍കിയിരുന്ന എബ്രഹാം ചാക്കോ പന്തമാക്കലും കുന്തളംപാറയില്‍ റൂബി വേഴാമ്പതോട്ടവും എല്‍ഡിഎഫ് സ്ഥാനാഥികളായി. യുഡിഎഫിലെ ധാരണകള്‍ മാറിയത് പൊട്ടിത്തെറികള്‍ക്ക് വഴിവച്ചേക്കുമെന്ന് സൂചനയുണ്ട്.ും(എം) നേര്‍ക്കുനേര്‍് പറഞ്ഞ് സ്ഥലം വിടുകയായിരുന്നു.
Next Story

RELATED STORIES

Share it