wayanad local

കടുവ: വിശ്രമമില്ലാതെ വനപാലകര്‍

സുല്‍ത്താന്‍ ബത്തേരി: ശല്യക്കാരനായ കടുവ കെണിയില്‍ വീഴുന്നില്ല. കടുവയെ പിന്തുടര്‍ന്ന് രാപ്പകല്‍ വ്യത്യാസമില്ലാതെ വനപാലകര്‍. കഴിഞ്ഞ ഒരാഴ്ചയായി സുല്‍ത്താന്‍ ബത്തേരയിലും പരിസരങ്ങളിലും വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് കടുവ വിലസുകയാണ്.
കടുവയിറങ്ങിയാല്‍ പിന്നെ വനപാലകര്‍ക്ക് വിശ്രമമില്ലാത്ത ദിവസങ്ങളാണ്. നിരന്തരം വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയും വകവരുത്തുകയും കൂടി ചെയ്താല്‍ പണിയേറും. നവംബര്‍ 22ന് കുപ്പാടിക്ക് സമീപം കടുവ പശുവിനെ പിടികൂടി കൊന്നതുമുതല്‍ ആരംഭിച്ചതാണ് വനപാലകരുടെ നിതാന്തപരിശ്രമം.
ഇവിടെ കൂട് വച്ചെങ്കിലും തൊട്ടടുത്ത ദിവസം ഒരു കിലോമീറ്റര്‍ മാറി കടുവ വീണ്ടും പശുവിനെ ആക്രമിച്ചുകൊന്നു. ഇതോടെ രാപ്പകല്‍ വ്യത്യാസമില്ലാതെ വനപാലകര്‍ ഈ ഭാഗത്ത് നീരീക്ഷണം ശക്തമാക്കി. ഇതിനുപുറമെ കൂടും കാമറകളും സ്ഥാപിച്ചു.
എന്നാല്‍, അന്നു രാത്രി കടുവ പശുവിന്റെ കൊന്ന് ഭക്ഷിച്ച് മടങ്ങിയെങ്കിലും കൂട്ടില്‍ അകപ്പെട്ടില്ല. രണ്ടു ദിവസം കഴിഞ്ഞ് ആദ്യം പശുവിനെ കൊന്ന സ്ഥലത്ത് നാട്ടുകാരുടെ മുന്നില്‍ വച്ച് വീണ്ടും കടുവ പശുവിനെ ആക്രമിച്ചുകൊന്നു.
ഇതോടെ പ്രതിഷേധവും ശക്തമായി. തുടര്‍ന്ന് തൊട്ടടുത്തദിവസം ഇവിടെ നിന്നു മൂന്നു കിലോമീറ്റര്‍ മാറി കടുവ വീണ്ടും മൂരിക്കുട്ടനെ കൊന്നതോടെ നാട്ടുകാരും വനപാലകര്‍ക്കെതിരേ തിരിഞ്ഞു.
Next Story

RELATED STORIES

Share it