കടുവാ സംരക്ഷണത്തിന് റെയില്‍വേയുടെ ടൈഗര്‍ എക്‌സ്പ്രസ്

ന്യൂഡല്‍ഹി: കടുവ സംരക്ഷണത്തെക്കുറിച്ചു അവബോധം ജനങ്ങളിലെത്തിക്കാന്‍ റെയില്‍വേയുടെ പുതിയ പദ്ധതിയായ ടൈഗര്‍ എക്‌സ്പ്രസ് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഫഌഗ് ഓഫ് ചെയ്തു.
വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കാവുന്ന ഈ ഇടത്തര ആഡംബര ട്രെയിന്‍ ലോക പരിസ്ഥിതി ദിനത്തില്‍ ഡല്‍ഹിയിലെ സഫ്ദര്‍ജങ് സ്‌റ്റേഷനിലാണ് ഫഌഗ് ഓഫ് ചെയ്തത്. മുംബൈയില്‍ നിന്ന് റിമോട്ട് കണ്‍ട്രോള്‍ വഴിയാണ് മന്ത്രി ഫഌഗ് ഓഫ് ചെയ്തത്.
ഇന്ത്യന്‍ വന്യജീവി സമ്പത്തിന്റെ മനോഹരമായ കാഴ്ചകള്‍ വിനോദ സഞ്ചാരികള്‍ക്ക് സമ്മാനിക്കാനായി ടൈഗര്‍ എക്‌സ്പ്രസ് മധ്യപ്രദേശിലെ ബാന്ധവ്ഗഢ്, കന്‍ഹാ എന്നീ ദേശീയോദ്യാനങ്ങളടക്കം നരവധി സ്ഥലങ്ങളില്‍ സവാരിയൊരുക്കുമെന്നാണ് റിപോര്‍ട്ടുകള്‍.
ഭാവിയില്‍ വിനോദ സഞ്ചാരികള്‍ക്കായി കൂടുതല്‍ ട്രെയിനുകള്‍ റെയില്‍വേ അവതരിപ്പിക്കുമെന്നും സുരേഷ് പ്രഭു പറഞ്ഞു.
Next Story

RELATED STORIES

Share it