കടുവത്തോലുമായിഏഴുപേര്‍ പിടിയില്‍

മറയൂര്‍: കൊച്ചിയിലേക്കു കടത്താന്‍ ശ്രമിച്ച കടുവത്തോലുമായി മറയൂര്‍ അതിര്‍ത്തി ഗ്രാമത്തില്‍ ഏഴുപേര്‍ പിടിയിലായി. ഉഡുമല-മൂന്നാര്‍ റോഡില്‍ തമിഴ്‌നാട്ടിലെ ദളി ഹൈസ്‌കൂളിനു സമീപത്തുനിന്നാണ് സംഘം പിടിയിലായത്. തമിഴ്‌നാട് വനംവകുപ്പാണ് ഇവരെ അറസ്റ്റ് ചെയ്തത്. കടുവത്തോലിന് 15 ലക്ഷം രൂപ വിലമതിക്കും.

തിരുപ്പൂര്‍ ഡിഎഫ്ഒക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വാഹനപരിശോധന നടത്തുന്നതിനിടെ വാഹനം കാത്തുനിന്ന ഉഡുമലപേട്ട സ്വദേശി മൊയ്തീന്‍ ബാഷയെ സംശയത്തിന്റെ പേരില്‍ പിടികൂടി കൈയിലുണ്ടായിരുന്ന സഞ്ചി പരിശോധിച്ചപ്പോഴാണ് കടുവത്തോല്‍ കണ്ടെത്തിയത്. ഇയാളെ ചോദ്യംചെയ്തതിനെ തുടര്‍ന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോയമ്പത്തൂര്‍ സ്വദേശികളായ വിഘ്‌നേഷ്(29), ദിനേശ്(27), ഉഡുമലപേട്ട സ്വദേശികളായ യാസര്‍(36), സദാശിവന്‍(35), ചിന്നതമ്പി(42), യാസിം ഷേക്ക് (29) എന്നിവരെ പിടികൂടി. പ്രതികളെ ഉഡുമലപേട്ട കോടതിയില്‍ ഹാജരാക്കി കോയമ്പത്തൂര്‍ സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it