Most popular

കടുവകളെ നാട് കടത്താന്‍ നീലപ്പട

കടുവകളെ നാട് കടത്താന്‍ നീലപ്പട
X
dhoni-

ബംഗളൂരു: തുടര്‍ച്ചയായ രണ്ടാം ജയത്തോടെ സെമി ഫൈനല്‍ സാധ്യത സജീവമാക്കാനുറച്ച് മുന്‍ ചാംപ്യന്‍മാരും ആതിഥേയരുമായ ഇന്ത്യ ട്വന്റി ക്രിക്കറ്റ് ലോകകപ്പിലെ തങ്ങളുടെ മൂന്നാമങ്കത്തിന് ഇന്ന് കച്ചകെട്ടും. അയല്‍ക്കാരും അട്ടിമറിവീരന്‍മാരുമായ ബംഗ്ലാദേശാണ് ഗ്രൂപ്പ് രണ്ടില്‍ ഇന്ന് നടക്കുന്ന രണ്ടാമങ്കത്തില്‍ ഇന്ത്യയുടെ എതിരാളികള്‍. രാത്രി 7.30ന് ബംഗളൂരുവിലെ ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മല്‍സരം.
ഇന്നു നടക്കുന്ന ആദ്യ മല്‍സരത്തില്‍ ഗ്രൂപ്പ് ഒന്നില്‍ മുന്‍ ജേതാക്കളായ ഇംഗ്ലണ്ട് ടൂര്‍ണമെന്റിലെ പോരാട്ടവീര്യം കൊണ്ട് ഏവരുടെയും കൈയ്യടിനേടിയ അഫ്ഗാനിസ്താനെ എതിരിടും. വൈകീട്ട് മൂന്നിന് ഡല്‍ഹിയിലെ ഫിറോഷ് ഷാ കോട്‌ലയിലാണ് ഇംഗ്ലണ്ട്-അഫ്ഗാന്‍ പോരാട്ടം.
ട്വന്റിയില്‍ അഫ്ഗാനിസ്താനെതിരേ മികച്ച റെക്കോഡാണ് ഇന്ത്യക്കുള്ളത്. കുട്ടി ക്രിക്കറ്റില്‍ ഇതുവരെ നാലു തവണയാണ് ഇന്ത്യയും ബംഗ്ലാദേശും നേര്‍ക്കുനേര്‍ വന്നത്. നാലിലും ഇന്ത്യക്ക് തന്നെയായിരുന്നു ജയം. ലോകകപ്പിലും ഏഷ്യാ കപ്പിലും രണ്ട് വീതമാണ് നീലപ്പട ബംഗ്ലാദേശിനെതിരേ ജയം ആഘോഷിച്ചത്. ലോകകപ്പില്‍ 2009ലെ ഗ്രൂപ്പുഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ 25 റണ്‍സിന് ബംഗ്ലാദേശിനെ തോല്‍പ്പിച്ചിരുന്നു. 2014 ലോകകപ്പില്‍ ആതിഥേയ രാജ്യം കൂടിയായിരുന്ന ബംഗ്ലാദേശിനെ എട്ട് വിക്കറ്റിന് ഇന്ത്യ തകര്‍ത്തെറിഞ്ഞു.
സമാപിച്ച ഏഷ്യാ കപ്പ് ഫൈനലിലും ബംഗ്ലാ കടുവകള്‍ ഇന്ത്യക്കുമുന്നില്‍ നനഞ്ഞ പടക്കമായി. ട്വന്റിയിലെ മികച്ച വിജയ റെക്കോഡും ഇന്ന് നടക്കുന്ന നിര്‍ണായക മല്‍സരത്തില്‍ ഇന്ത്യക്ക് വന്‍ ആത്മവിശ്വാസം ന ല്‍കും.
ആദ്യ മല്‍സരത്തില്‍ ന്യൂസിലന്‍ഡിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഇന്ത്യ നിര്‍ണായക രണ്ടാമങ്കത്തില്‍ ചിരവൈരികളായ പാകിസ്താനെ പരാജയപ്പെടുത്തി ടൂര്‍ണമെ ന്റി ല്‍ തിരിച്ചുവരുകയായിരുന്നു. ബംഗ്ലാദേശിനു പുറമേ ശക്തരായ ആസ്‌ത്രേലിയക്കെതിരേയാണ് ഇനി ഇന്ത്യക്ക് മല്‍സരങ്ങളുള്ളത്. കണക്കുകളുടെ കളി നോക്കാതെ ഗ്രൂപ്പ് രണ്ടില്‍ നിന്ന് സെമി ഉറപ്പിക്കണമെങ്കില്‍ ഇനിയുള്ള രണ്ട് മല്‍സരങ്ങളിലും ഇന്ത്യക്കു ജയിക്കണം.
എന്നാല്‍, ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവലിന്റെ വക്കിലുള്ള ബംഗ്ലാദേശിന് സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്ത്യക്കെതിരേ ഇന്ന് ജയിച്ചേ തീരൂ. ഇന്ന് തോറ്റാല്‍ ബംഗ്ലാദേശിന് സെമി കാണാതെ നാട്ടിലേക്ക് മടങ്ങേണ്ടിവരും. പാകിസ്താനോടും ആസ്‌ത്രേലിയയോടുമാണ് ബംഗ്ലാദേശ് തോല്‍വി പിണഞ്ഞത്.
അതേസമയം, കളിച്ച രണ്ട് മല്‍സരങ്ങളിലും എതിരാളികളെ വിറപ്പിച്ചതിനു ശേഷമാണ് അഫ്ഗാന്‍ തോല്‍വി സമ്മതിച്ചത്. ടൂര്‍ണമെന്റിലെ പ്രകടനം കൊണ്ട് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ അഫ്ഗാന്‍ ഇംഗ്ലണ്ടിനെതിരേ ചരിത്രവിജയമാണ് ലക്ഷ്യംവയ്ക്കുന്നത്. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നീ വമ്പന്‍മാരോടാണ് അഫ്ഗാന്‍ പൊരുതി തോറ്റത്.
ആദ്യ കളിയില്‍ വെസ്റ്റ് ഇന്‍ഡീസിനോട് പരാജയപ്പെട്ട ഇംഗ്ലണ്ടാവട്ടെ വാശിയേറിയ ര ണ്ടാം മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ത്രസിപ്പിക്കുന്ന ജയം കരസ്ഥമാക്കിയാണ് അഫ്ഗാനെ എതിരിടാനെത്തുന്നത്.
Next Story

RELATED STORIES

Share it