കടുത്ത നടപടി സ്വീകരിക്കും: ചെന്നിത്തല

ഹരിപ്പാട്: പരവൂര്‍ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കണ്ടെത്തുന്ന കുറ്റക്കാര്‍ ആരായാലും കടുത്ത നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഹരിപ്പാട് യുഡിഎഫ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണം സുതാര്യമായിരിക്കും. പോലിസിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ ഭാഗത്തുനിന്നു വീഴ്ചയുണ്ടെന്ന് തെളിഞ്ഞാല്‍ മുഖം നോക്കാതെ നടപടിയെടുക്കും.
ഹരിപ്പാട് മണ്ഡലത്തില്‍ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങാണ് നടത്തിയിട്ടുള്ളത്.
തുടര്‍ച്ചയായി പ്രതിപക്ഷ എംഎല്‍എമാര്‍ ഉണ്ടായതാണ് പിന്നാക്കാവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it