കടുംപിടുത്തം മാറ്റിവച്ച് യോജിച്ച് പ്രവര്‍ത്തിക്കാംഡല്‍ഹി പോലിസിന്റെ നിയന്ത്രണം നല്‍കണമെന്ന് കെജ്‌രിവാള്‍

സ്വന്തം പ്രതിനിധി

ന്യൂഡല്‍ഹി: ഡല്‍ഹി പോലിസിന്റെ നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി സര്‍ക്കാരിന് നല്‍കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പുതുതായി പുറത്ത് വന്ന ഒരു സര്‍വെ റിപ്പോര്‍ട്ട് ഡല്‍ഹി പോലിസില്‍ അഴിമതി വ്യാപകമാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ അഴിമതി വളരെയധികം കുറവാണെന്നാണ് സര്‍വെയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടത്. ഇതാണ് ഡല്‍ഹി പോലിസിന്റെ നിയന്ത്രണത്തിനായുള്ള തന്റെ പഴയ ആവശ്യം വീണ്ടും ഉന്നയിക്കാന്‍ കെജ്‌രിവാളിനെ പ്രേരിപ്പിച്ചത്. ഇത് കൂടാതെ തലസ്ഥാന നഗരിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വന്‍ തോതില്‍ വര്‍ധിച്ചതും കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി പോലിസിനും തലവേദനയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ഡല്‍ഹി പോലിസിന്റെ നിയന്ത്രണം സംസ്ഥാന സര്‍ക്കാരിന് കൈമാറണമെന്ന് കെജ്‌രിവാള്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്. പോലിസ് കൂടാതെ ഡല്‍ഹിയുടെ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ ഉത്തരവാദിത്തവും തന്റെ സര്‍ക്കാരിന് നല്‍കണമെന്ന് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. കടുംപിടുത്തം ഒഴിവാക്കി യോജിച്ച് പ്രവര്‍ത്തിക്കാമെന്ന വാഗ്ദാനം കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം മോദിക്ക് നല്‍കി. പുതിയ സര്‍വെഫലം ഡല്‍ഹി സര്‍ക്കാരിന്റെ ഉദ്ദേശ്യത്തെയും ഭരണ വൈദഗ്ദ്യത്തെയുമാണ് കാണിക്കുന്നതെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.
Next Story

RELATED STORIES

Share it