കടല്‍ക്കൊല കേസ്: കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: രണ്ട് മല്‍സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികര്‍ക്ക് സ്വദേശത്തേക്കു മടങ്ങാന്‍ അവസരമൊരുക്കിയ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതു മല്‍സ്യത്തൊഴിലാളികളുടെ കുടുംബങ്ങളോടു കാട്ടുന്ന അനീതിയും ഇന്ത്യന്‍ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണ്.
നാവികരെ ഇറ്റലിക്കു മടങ്ങാ ന്‍ അനുവദിക്കുന്നതിനെ ബിജെപി സര്‍ക്കാരിന്റെ അഭിഭാഷകന്‍ എതിര്‍ത്തില്ലെന്നത് ഞെട്ടിക്കുന്നതാണ്. 2012ല്‍ നടന്ന കൊലപാതകം സംബന്ധിച്ച് എന്‍ഐഎ ഇതുവരെ അേന്വഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയിട്ടില്ല. അന്താരാഷ്ട്ര ട്രൈബ്യൂണലില്‍ ഇന്ത്യന്‍ നിയമനടപടികള്‍ സ്റ്റേ ചെയ്തിരിക്കുന്നത് നീക്കാ ന്‍ എന്‍ഡിഎ സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല. അന്വേഷണത്തിലും കേസ് നടത്തിപ്പിലും എന്‍ഡിഎ സര്‍ക്കാരിന് ഗുരുതരമായ വീഴ്ചകളാണ് സംഭവിച്ചിരിക്കുന്നത്. ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്ക് ഇറ്റാലിയന്‍ നാവികര്‍ വഴങ്ങണമെന്നതാണ് യുപിഎ സര്‍ക്കാരും യുഡിഎഫ് സര്‍ക്കാരും എടുത്ത നിലപാട്. അതിനു തയ്യാറാവാതെ കേന്ദ്രസര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.
രണ്ടുവര്‍ഷം മുമ്പ് ഇറ്റാലിയന്‍ നാവികര്‍ അവധിക്കു നാട്ടില്‍ പോയതുപോലും കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തിയിരുന്നു. ബിജെപി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികദിനത്തില്‍ തന്നെ ആരോപണങ്ങളിലെ സത്യാവസ്ഥ പുറത്തുവന്നെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.
സോണിയഗാന്ധി ഉള്‍െപ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ഹെലികോപ്റ്റര്‍ ഇടപാടില്‍ തെളിവുണ്ടാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രിയും തമ്മില്‍ രഹസ്യധാരണ ഉണ്ടാക്കിയെന്ന് കൊല്‍ക്കത്തയില്‍നിന്നുള്ള ടെലിഗ്രാഫ് പത്രം റിപോര്‍ട്ട് ചെയ്തിരുന്നു. അതു സത്യമാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it