കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി

കണ്ണൂര്‍: ബേബി ബീച്ചിനു സമീപം കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി. മൂന്നാംപീടിക പതിനെട്ടാംമുറിയില്‍ ഓട്ടോഡ്രൈവറായ സുന്ദരന്റെ മകന്‍ ഷിജിത്ത്(15) ആണ് ഇന്നലെ വൈകീട്ട് നാലോടെ തിരയിലകപ്പെട്ടത്. മൂന്നു കൂട്ടുകരോടൊപ്പം കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു. എന്നാല്‍, പെട്ടെന്ന് വന്ന വലിയ തിരയില്‍ ഷിജിത്ത് അകെപ്പട്ടു. ഇതുകണ്ട് കുട്ടികള്‍ ബഹളംവച്ചതിനെ തുടര്‍ന്ന് ആളുകള്‍ ഓടിക്കൂടി. വിവരമറിഞ്ഞ് തീരദേശ പോലിസും മുങ്ങല്‍വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കണ്ണൂര്‍ ഡിവൈഎസ്പി മൊയ്തീന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സും തിരച്ചില്‍ തുടരുകയാണ്. കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ 10ാംതരം വിദ്യാര്‍ഥിയാണ് ഷിജിത്ത്.
Next Story

RELATED STORIES

Share it