kozhikode local

കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു; ഷാഫിയുടെ വേര്‍പാട് നാടിനെ ദുഃഖത്തിലാഴ്ത്തി

വടകര: കഴിഞ്ഞ ദിവസം കടലില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കവെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. ഇന്നലെ രാവിലെ 7മണിയോടെ വടകര കുര്യാടിക്കും ചോറോട് പള്ളിത്താഴക്കുമിടയിലെ കടലോരത്ത് മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടത്.
കഴിഞ്ഞ ദിവസം വൈകുന്നേരം ആറോടെയാണ് അഴിത്തല പുറങ്കരയിലെ വാശലിക്കാരവിടെ ഷാഫിയും സുഹൃത്തുക്കളും സാന്റ്ബാങ്ക്‌സ് കടല്‍ത്തീരത്ത് കുളിക്കാനിറങ്ങിയത്. കുളി കഴിഞ്ഞ കരയിലേക്ക് കയറിയിട്ട് കൂടെയുള്ള സുഹൃത്തിന് അപകടം പറ്റിയെന്നു തോന്നിയ ഷാഫി വീണ്ടും വെള്ളത്തിലേക്ക് ചാടുകയായിരുന്നു. ചാടിയിതിനിടയില്‍ തിരമാലകള്‍ക്കിടയില്‍ പെടുകയും പുളിമൂട്ടിലിട്ട കല്ലിലേക്ക് തല അടിക്കുകയും ചെയ്യുകയായിരുന്നു.
തുടര്‍ന്ന് നാട്ടുാകാര്‍ നടത്തിയ തിരിച്ചിലില്‍ രാത്രിയ വൈകി തുടര്‍ന്നിട്ടും ഫലമുണ്ടായില്ല. വടകര ജില്ലാ ആശുപത്രിയില്‍ നി ന്നും പോസ്റ്റ് മോര്‍ട്ടം ചെയ്ത ശേഷം 12.30 ഓടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
അതേസമയം ഷാഫിയുടെ യാത്ര നാടിനെയൊട്ടാകെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. കളിച്ചു വളര്‍ന്ന കടല്‍ തന്നെ നാടിന്റെ പൊന്നോമനയെ നഷ്ടപ്പെടുത്തിയ വാര്‍ത്ത ഇപ്പോഴും വിശ്വസിക്കാനാവത്ത അവസ്ഥയിലാണ് നാട്ടുകാരും ഷാഫിയുടെ സുഹൃത്തുക്കളും. സ്വന്തം സഹോദരിയുടെ കല്ല്യാണം വിളിക്കാന്‍ പോയ ശേഷം സുഹൃത്തുക്കളോടൊപ്പം കുളിക്കാന്‍ പോയതായിരുന്നു ഷാഫി. ആ യാത്ര അവസാനമാണെന്ന് ഇപ്പോഴും വിശ്വനീയമല്ലെന്ന് തേങ്ങലോടെയാണ് സുഹൃത്തുക്കള്‍ വിവരിക്കുന്നത്.
ഇന്നലെ ഉച്ചയ്ക്ക് 12.45ഓടെ മൃതദേഹം വീട്ടിലെത്തിയപ്പോള്‍ വന്‍ ജനാവലിയാണ് ഷാഫിയെ ഒരു നോക്ക് കാണാന്‍ തടിച്ചു കൂടിയത്. 29നു നടക്കുന്ന കല്ല്യാണ വീട് മരണവീടായി മാറിയപ്പോള്‍ തടിച്ചു കൂടിയ ഓരോരുത്തരുടെയും കണ്ണില്‍ നിന്ന് കണ്ണു നീര്‍ പൊഴിയുന്നുണ്ടായിരുന്നു. പൊതുദര്‍ശനം കഴിഞ്ഞതിന് ശേഷം ഒരു മണിയോടെ അഴിത്തല ജുമുഅത്ത് പള്ളിയിലാണ് ഖബറടക്കിയത്.
Next Story

RELATED STORIES

Share it