കടത്തുകാര്‍ക്ക് ആസ്‌ത്രേലിയ പണം നല്‍കിയെന്ന് ആംനസ്റ്റി

ലണ്ടന്‍: രാജ്യത്തെത്തുന്ന അഭയാര്‍ഥികളെ മറ്റു രാജ്യങ്ങളിലേക്കു തിരിച്ചുവിടുന്നതിനായി ആസ്‌ത്രേലിയന്‍ ഉദ്യോഗസ്ഥര്‍ കടത്തുകാര്‍ക്ക് പണം നല്‍കിയെന്നു മനുഷ്യാവകാശസംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ആംനസ്റ്റി ആവശ്യപ്പെട്ടു.
ആരോപണം ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ നിഷേധിക്കുകയാണ്. ആസ്‌ത്രേലിയന്‍ തീരത്തെത്തുന്ന അഭയാര്‍ഥികളെ ഇന്തോനീസ്യയിലേക്കും ദക്ഷിണ പസഫിക് ദ്വീപുകളായ പാപ്പുവ ന്യൂഗിനി, നൗറു എന്നിവിടങ്ങളിലെ ക്യാംപുകളിലേക്കുമാണ് തിരിച്ചുവിടുന്നത്. ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 65 അഭയാര്‍ഥികളെ ഇന്തോനീസ്യയിലെത്തിക്കാന്‍ ആസ്‌ത്രേലിയന്‍ ഉദ്യോഗസ്ഥര്‍ 32,000 ഡോളര്‍ നല്‍കിയെന്നാണ് കഴിഞ്ഞ ജൂണില്‍ ഇന്തോനീസ്യയില്‍ മനുഷ്യക്കടത്തിനു പിടിയിലായ കടത്തുകാര്‍ പോലിസിനോടു പറഞ്ഞത്. സംഭവത്തില്‍ ഇന്തോനീസ്യന്‍ സര്‍ക്കാരില്‍ നിന്നും യുഎന്നില്‍ നിന്നും ആസ്‌ത്രേലിയ വിമര്‍ശനം നേരിട്ടിരുന്നു. അഭയാര്‍ഥികളുമായും കടത്തുകാരുമായും നടത്തിയ അഭിമുഖത്തിനു ശേഷമാണ് ആംനസ്റ്റി റിപോര്‍ട്ട് പുറത്തുവിട്ടത്.
Next Story

RELATED STORIES

Share it