malappuram local

കടകശ്ശേരി ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂള്‍ചാംപ്യന്‍പട്ടം നിലനിര്‍ത്തി

മലപ്പുറം: 45ാം ജില്ലാ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ കൊടിയിറങ്ങിയപ്പോള്‍ 813.5 പോയിന്റുകള്‍ നേടി കടകശ്ശേരി ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂള്‍ ചാംപ്യന്‍പട്ടം നിലനിര്‍ത്തി. മീറ്റിലുടനീളം െഎഡിയല്‍ കടകശ്ശേരിയുടെ ആധിപത്യമായിരുന്നു. 2009 മുതല്‍ തുടര്‍ച്ചയായി നേടിക്കൊണ്ടിരുന്ന ചാംപ്യന്‍ഷിപ്പ് 2013ല്‍ മാത്രമാണ് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. 324 പോയിന്റുകള്‍ നേടി ഐ.യു.എച്ച്.എസ്.എസ്. പറപ്പൂര്‍ രണ്ടാംസ്ഥാനം നേടി. 265 പോയിന്റുകള്‍ നേടി ദൈര സ്‌പോര്‍ട്‌സ് അക്കാദമിക് തവനൂര്‍ മൂന്നാംസ്ഥാനം നേടി. അന്‍സാര്‍ ഇ.എസ്.എസ്. വളവന്നൂര്‍ 144 പോയിന്റുകള്‍ നേടി നാലാം സ്ഥാനവും സി.എച്ച്.എം.എച്ച്.എസ്.എസ്. 86 പോയിന്റ് നേടി അഞ്ചാംസ്ഥാനം നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തിലും ഐഡിയല്‍ തന്നെയാണ് ചാംപ്യന്‍മാര്‍. 82 പോയിന്റ് ഐഡിയല്‍ കടകശ്ശേരി നേടിയപ്പോള്‍ 66 പോയിന്റ് ഐ.യു.എച്ച്.എസ്. പറപ്പൂര്‍ രണ്ടാംസ്ഥാനത്തെത്തി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 87 പോയിന്റ് നേടി കടകശ്ശേരി ഒന്നാംസ്ഥാനം നേടിയപ്പോള്‍ 58 പോയിന്റ് നേടി കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ രണ്ടാംസ്ഥാനത്തെത്തി. അണ്ടര്‍ 18 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഐഡിയല്‍ കടകശ്ശേരി തന്നെയാണ് ചാംപ്യന്‍മാര്‍. 117 പോയിന്റാണ് ഇവര്‍ നേടിയത്. ഐ.യു.എച്ച്.എസ്. പറപ്പൂര്‍ 66 പോയിന്റുകളോടെ രണ്ടാംസ്ഥാനവും നേടി. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 124 പോയിന്റുകള്‍ നേടി കടകശ്ശേരി ബഹുദൂരം മുന്നേറിയപ്പോള്‍ ഐ.യു.എച്ച്.എസ്. പറപ്പൂര്‍ 30 പോയിന്റ് നേടിയാണ് രണ്ടാംസ്ഥാനത്തെത്തിയത്. സമാപന ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി പ്രഫ. വേലായുധന്‍കുട്ടി, മുന്‍ പ്രസിഡന്റ് എസ ്‌കെ ഉണ്ണി, മണ്ണില്‍ ഹസന്‍ ട്രോഫികള്‍ സമ്മാനിച്ചു. അത്‌ലറ്റിക്‌സ് അസോസിയേഷന്‍ ജില്ലാ എക്‌സി. വൈസ് പ്രസിഡന്റ് മജീദ് ഐഡിയല്‍, രവീന്ദ്രന്‍, മുഹമ്മദ് ഖാസിം, സൈഫ് സാഹിദ് സംസാരിച്ചു.
Next Story

RELATED STORIES

Share it