malappuram local

കഞ്ചാവ് വില്‍പനയ്ക്കിടെ പിടിയില്‍

പെരിന്തല്‍മണ്ണ: കാറില്‍ കറങ്ങി കഞ്ചാവ് വില്‍പന നടത്തുന്ന യുവാവ് പിടിയില്‍. അങ്ങാടിപ്പുറം ചെരക്കാപറമ്പ് കല്ലന്‍കുന്നന്‍ വീട്ടില്‍ സൈതലവി(34)ആണ് പെരിന്തല്‍മണ്ണ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോസ് മാത്യുവന്റെ പിടിയിലായത്.കഞ്ചാവുകേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി ശിക്ഷ കഴിഞ്ഞ് വീണ്ടും കഞ്ചാവ് വില്‍പന തുടങ്ങുകയായിരുന്നു.
പുതിയ മാരുതി കാറെടുത്ത് സംശയം തോന്നാത്ത രീതിയില്‍ വൈകുന്നേരങ്ങളില്‍ മാത്രമാണ് ഇയാള്‍ കഞ്ചാവ് വിറ്റിരുന്നത്.അങ്ങാടിപ്പുറം ചെരക്കാപറമ്പ്, കടുങ്ങുപുരം, പുഴക്കാട്ടിരി, പടപ്പറമ്പ്, ചട്ടിപ്പറമ്പ് ഭാഗങ്ങളിലാണ് വില്‍പന. ബുധനാഴ്ച രാത്രി എക്‌സൈസ് സംഘം മലപ്പുറം റോഡില്‍ രാമുപുരം ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെ കഞ്ചാവുമായി കാറില്‍ വന്ന പ്രതി എക്‌സൈസ് സംഘത്തെ വെട്ടിച്ച് പോവുകയായിരുന്നു.ഇയാളുടെ വാഹനത്തെ പിന്തുടര്‍ന്ന എക്‌സൈസ് സംഘം പെരിന്തല്‍മണ്ണ പടപ്പറമ്പ് റോഡില്‍വച്ച് പിടികൂടുകയായിരുന്നു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജോസ് മാത്യു, എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ വി കുഞ്ഞിമുഹമ്മദ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ രാമകൃഷ്ണന്‍, പി മധുസൂദനന്‍, കെ രാമന്‍കുട്ടി, സാഗേഷ് ചക്കുങ്ങല്‍, ഡ്രൈവര്‍ ശശീന്ദ്രന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it