Idukki local

കഞ്ചാവ് കേസ് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവും പിഴയും

തൊടുപുഴ :രണ്ട് കിലോ (2) കഞ്ചാവുമായി കുമളി എക്‌സൈസ് ചെക്ക് പോസ്റ്റിന്  സമീപത്ത് നിന്നും പിടിയിലായ കേസില്‍  പ്രതിയായ ചേര്‍ത്തല കുറുപ്പന്‍കുളങ്ങര  കിഴക്കന്‍ഇല്ലിക്കാവില്‍ സുധീഷ് (27) എന്ന ഉണ്ണിക്ക് മൂന്നുകൊല്ലം  കഠിന തടവും 25000 രൂപ പിഴയും തൊടുപുഴ എന്‍. ഡി. പി. എസ്. സ്‌പെഷ്യല്‍ കോടതി ജഡ്ജി എസ് ഷാജഹാന്‍ ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടി കഠിന തടവ് പ്രതി അനുഭവിക്കേണ്ടതാണെന്ന് കോടതി പറഞ്ഞു.
2014 സപ്തംബര്‍ മൂന്നിന് കുമളി എക്‌സൈസ് ചെക്ക് പോസ്റ്റിലെ ഇന്‍സ്‌പെക്ടര്‍ തോമസ് ജോസഫും സംഘവുമാണ് പ്രതികളെ പിടിച്ചത്.  ചെക്ക്  പോസ്റ്റിലെത്തുന്ന വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെ വാഹന പരിശോധനയില്‍ പിടിക്കപെടാതിരിക്കാന്‍ തമിഴ്‌നാട്ടില്‍ ബസ്സിറങ്ങി കേരളത്തിലേക്ക് നടന്നുവന്ന പ്രതിയുടെ ഷോള്‍ഡര്‍ ബാഗ് കണ്ട് സംശയം തോന്നി പരിശോധന നടത്തവെയാണ് ബാഗിനുള്ളില്‍ സൂക്ഷിച്ച കഞ്ചാവ് കണ്ടെടുത്തത്. ആലപ്പുഴയിലും മറ്റും എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് നല്‍കുന്നതിനാണ്  കഞ്ചാവ് കടത്തുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥന്‍മാരുടെ ചോദ്യം ചെയ്യലില്‍ പ്രതി  വെളിപ്പെടുത്തിയിരുന്നു.
വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി കെ സുനില്‍രാജ്  അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ് ചെയ്ത കേസില്‍ ഒന്‍പത് സാക്ഷികളെയും പത്തോളം രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍  പബ്‌ളിക് പ്രോസിക്ക്യൂട്ടര്‍ പി എച് ഹനീഫാ റാവുത്തര്‍ ഹാജരായി.
Next Story

RELATED STORIES

Share it