കഞ്ചാവ് കടത്തിയ കേസിലെ മുഖ്യസൂത്രധാരകന്‍ മോഷണക്കേസിലും പ്രതിയെന്ന് സൂചന
BY Sumeera SMR17 Feb 2016 5:01 AM GMT
Sumeera SMR17 Feb 2016 5:01 AM GMT
കാസര്‍കോട്: കഴിഞ്ഞ ദിവസം മഞ്ചേശ്വരം തൂമിനാട് വച്ച് കാറില്‍ 80 കിലോ കഞ്ചാവ് കടത്തുന്നതിനിടയില്‍ രക്ഷപ്പെട്ട മൂന്നംഗ സംഘത്തിലെ മുഖ്യസൂത്രധാരന്‍ ഒരു മാസം മുമ്പ് കാസര്‍കോട് നഗരത്തില്‍ വച്ച് വ്യാപാരിയുടെ ഒന്നര കിലോ സ്വര്‍ണ കൊള്ളയടിച്ച സംഘത്തിലെ ആളാണെന്ന് പോലിസിന് സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കായി പോലിസ് വ്യാപകമായി തിരച്ചില്‍ നടത്തിവരികയാണ്. കഴിഞ്ഞ ദിവസം മൂന്നംഗ സംഘമാണ് കാറില്‍ ആന്ധ്രയില്‍ നിന്ന് കാസര്‍കോട്ടേക്ക് കഞ്ചാവ് കടത്തിയത്. മൂന്നുപേരും പോലിസിനെ കണ്ട് കാറും കഞ്ചാവും ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പൈവളിഗെയിലെ ഹമീദാണ് മുഖ്യസൂത്രധാരനെന്നാണ് പോലിസ് സംശയിക്കുന്നത്. ജനുവരി 12ന് രാത്രി ഏഴിന് കാസര്‍കോട് തുളുനാട് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപത്ത് വച്ചാണ് തൃശൂര്‍ സ്വദേശിയായ ആഭരണ വിതരണക്കാരന് ടോണിയുടെ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബാഗ് സ്വിഫ്റ്റ് കാറിലെത്തിയ സംഘം കൊള്ളയടിച്ച് രക്ഷപ്പെട്ടത്. ഇതിന്റെ അന്വേഷണം നടന്നുവരികയാണ്.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT