കഞ്ചാവുമായി സ്ത്രീയടക്കം നാലുപേര്‍ പിടിയില്‍
BY Sumeera SMR7 April 2016 4:57 AM GMT
Sumeera SMR7 April 2016 4:57 AM GMT
പത്തനംതിട്ട: 1.6 കിലോഗ്രാം കഞ്ചാവുമായി നാലംഗ സംഘത്തെ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി. ചൊവ്വാഴ്ച വൈകീട്ട് റാന്നി പഴവങ്ങാടി ചെല്ലക്കാട് വട്ടിയാനിക്കല്‍ വീട്ടില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. വീട്ടില്‍ താമസിച്ചുവന്നിരുന്ന കനകരാജ്, ഭാര്യ ശകുന്തള, ചെല്ലക്കാട് പുത്തന്‍പുരക്കല്‍ സജി, വൈക്കം ആഴക്കാട്ടില്‍ പടിഞ്ഞാറേ ചെരുവില്‍ അച്യുതന് എന്നിവരെയും പിടികൂടി. വീട്ടിലെ അടുക്കളയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ചാവ് വ്യാപാരവുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരേ നേരത്തെയും കേസുകളെടുത്തിരുന്നതായി പറയുന്നു.
റാന്നി സ്റ്റേഷനില്‍ കനകരാജിന്റെ പേരില്‍ മൂന്ന് കേസുകളുണ്ട്. പത്തനംതിട്ടയില്‍ നിന്ന് കഴിഞ്ഞ ഡിസംബറിലും ഇയാളെ പിടികൂടിയിരുന്നതായി എക്സൈസ് സംഘം പറഞ്ഞു. വീട്ടില്‍ നിന്ന് 25760 രൂപയും എക്െൈസസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
അസി. എക്സൈസ് കമ്മീഷണര്‍ മുരളീധരന് നായര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. സിഐ മോഹനന്, വനിത സിഐ ഷെമീന, ഇന്‍സ്പെക്ടര്‍ എസ് അശോകകുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പരീത്, ഹരി, ഗിരീഷ്, രാജേഷ്, ആനന്ദരാജ്, വിജയദാസ് എന്നിവരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.

Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMTമറുപടി പറഞ്ഞാല്‍ തെളിവുകള്‍ പുറത്തുവിടും; ലീഗ് നേതാക്കളെ...
20 April 2024 9:16 AM GMT'പ്രസാര്‍ ഭാരതിയല്ല, പ്രചാര്‍ ഭാരതി'; ദൂരദര്ശന് ലോഗോയുടെ...
20 April 2024 9:01 AM GMTഎഐസിസി സെക്രട്ടറി തജീന്ദര്‍ സിങ് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍...
20 April 2024 8:40 AM GMTശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്
20 April 2024 8:22 AM GMTപകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMT