malappuram local

കഞ്ചാവുമായി യുവാവ് പിടിയില്‍

പെരിന്തല്‍മണ്ണ: വില്‍പനയ്ക്കായി തയ്യാറാക്കിയ അമ്പതോളം കഞ്ചാവു പൊതികളുമായി യുവാവിനെ പെരിന്തല്‍മണ്ണ പോലിസ് പിടികൂടി. കരുവാരക്കുണ്ട് കക്കറ സ്വദേശി കണ്ടക്കുളത്തില്‍ വീട്ടില്‍ അനീഷ് എന്ന കക്കറ അനീഷിനെ (31)ആണ് പെരിന്തല്‍മണ്ണ സിഐ കെ എം ബിജുവിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐ പി വിഷ്ണുവും ടൗണ്‍ ഷാഡോ പോലിസും ചേര്‍ന്നു പിടികൂടിയത്.
പോക്കറ്റടി കേസുകളിലും മോഷണ കേസുകൡലുമുള്‍പ്പെട്ട് ജയിലില്‍ കിടന്നിട്ടുള്ളയാളാണ് പ്രതി അനീഷ്. രണ്ടുമാസം മുമ്പ് മഞ്ചേരിയില്‍ നിന്ന് ഒന്നര കിലോ കഞ്ചാവുമായി പിടിയിലായ ഇയാള്‍ വടകര സബ്ജയിലില്‍ റിമാന്‍ഡിലിരിക്കെ ജാമ്യത്തിലിറങ്ങിയതായിരുന്നു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി പി എം പ്രദീപ്, സി ഐ കെ എം ബിജു, എസ്‌ഐ പി വിഷ്ണു എന്നിവ—രുടെ നേതൃത്വത്തിലുള്ള ടൗണ്‍ ഷാഡോ പോലിസ് കഞ്ചാവ് ലഹരി മാഫിയക്കെതിരേ നടത്തിയ രഹസ്യ നീക്കത്തിലാണ് പ്രതി പിടിയിലായത്.
ഇയാളുടെ അറസ്റ്റോടെ പെരിന്തല്‍മണ്ണയിലും പരിസരങ്ങളിലുമുള്ള ചെറുകിട കഞ്ചാവു വില്‍പന നടത്തുന്നവരെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചതായും അവര്‍ നിരീക്ഷണത്തിലാണെന്നും പോലിസ് പറഞ്ഞു. ക്രൈം ഡിറ്റക്ഷന്‍ സ്‌ക്വാഡ് അംഗങ്ങളായ പി എന്‍ മോഹന കൃഷ്ണന്‍, സി പി മുരളി, മോഹന്‍ദാസ് കരുളായി, എന്‍ ടി കൃഷ്ണകുമാര്‍, എന്‍ വി ഷബീര്‍, അഭിലാഷ് കൈപ്പിനി, അഷ്‌റഫ് കൂട്ടില്‍, വിനോദ്, ദിനേശ് കിഴക്കേക്കര, ബി സന്ദീപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it