wayanad local

കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: കഞ്ചാവുമായി രണ്ടു യുവാക്കളെ സു ല്‍ത്താന്‍ ബത്തേരി പോലിസ് പിടികൂടി. മുക്കം തടപ്പറമ്പില്‍ ഷിബു എന്ന കുട്ടന്‍ (25), തിരുവമ്പാടി കളത്തുംകാട്ട് ബെര്‍ണിഷ് (19) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് ഒരു കിലോ 50ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
ഇന്നലെ വൈകീട്ട് 5.30ഓടെ കോട്ടക്കുന്നില്‍ വച്ചാണ് യുവാക്കള്‍ പിടിയിലായത്. ബൈരക്കുപ്പയില്‍ നിന്നു കഞ്ചാവ് വാങ്ങി വരുന്ന വഴിയാണ് ഇവരെ രഹസ്യവിരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് പിടികൂടിയത്. ബസ്സിലെത്തി സുല്‍ത്താന്‍ ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോ പരിസരത്ത് ഇറങ്ങി നടന്നുവരികയായിരുന്നു പ്രതികള്‍. പ്ലാസ്റ്റിക് കവറിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചത്.
ഷിബു ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലിസ് പിന്തുടര്‍ന്നു പിടികൂടി. ഇയാളുടെ കൈവശമുണ്ടായിരുന്ന കവറില്‍ നിന്ന് ഒരു കിലോ 10 ഗ്രാം കഞ്ചാവും ബെര്‍ണിഷിന്റെ പക്കല്‍ നിന്ന് 40 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.
മുമ്പ് വാഹനമോഷണക്കേസിലുള്‍പ്പെട്ട പ്രതിയാണ് ബെര്‍ണിഷ് എന്നു പോലിസ് പറഞ്ഞു. ഇരുവരെയും ഇന്നു കോടതിയില്‍ ഹാജരാക്കും.
സുല്‍ത്താന്‍ ബത്തേരി എസ്‌ഐ ബിജു ആന്റണി, അഡീഷനല്‍ എസ്‌ഐ മുഹമ്മദ്, എഎസ്‌ഐ അബ്ദുല്‍ സലാം, സിപിഒ അനസ്, ഹോംഗാര്‍ഡുമാരായ സാജന്‍, പൗലോസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Next Story

RELATED STORIES

Share it