thiruvananthapuram local

കച്ചവടക്കാരന്റെ കൊലപാതകം; ഒരാള്‍ അറസ്റ്റില്‍

ബാലരാമപുരം: കച്ചവടക്കാ രന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. തിരുനെല്‍വേലി ആലംകുളം മങ്കമ്മാള്‍ തെരുവില്‍ അരുള്‍രാജ് (37)ആണ് അറസ്റ്റിലായത്. വെള്ളായണി മുകളൂര്‍മൂല കല്‍പക തെരുവില്‍ അശോകന്റെ (48) മൃതദേഹം ആണ് ചടയമംഗലം ഇത്തിക്കരയാറ്റിന് സമീപം റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളെ കാണാനില്ലെന്ന് കാണിച്ച് കഴിഞ്ഞ 24ന് നേമം പോലിസ് സ്‌റ്റേഷനില്‍ ഭാര്യ പരാതി നല്‍കിയിരുന്നു.
എന്നാല്‍ മൃതദേഹം കണ്ടെത്തി അഞ്ചുദിവസം കഴിഞ്ഞാണ് അശോകന്റെ പിതാവും ഭാര്യയും മൃതദേഹം തിരിച്ചറിയുന്നത്. അശോകന്‍ സഞ്ചരിച്ച ബൈക്ക് പൂന്തുറഭാഗത്ത് നി ന്നും കണ്ടെത്തിയിരുന്നു. സാമ്പത്തിക ഇടപാടാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന. കൊല്ലപ്പെട്ട അശോകന്‍ പ്രതിക്ക് 36 ലക്ഷം കൊടുക്കാനുണ്ടെന്ന് പറയുന്നു. പച്ചക്കറി, ഉള്ളി, മീന്‍ തുടങ്ങിയവ ഹോള്‍സെയില്‍ കച്ചവടം നടത്തുകയായിരുന്നു അശോകന് കച്ചവടത്തില്‍ 1.40 രൂപയുടെ കടമുണ്ടായിരുന്നു. ഇതുകാരണം കഴിഞ്ഞമാസം 10 മുതല്‍ വീട്ടില്‍ നിന്നും മാറിത്താമസിക്കുകയായിരുന്നു. ഭാര്യയെ ഇടയ്ക്കിടെ ഫോണില്‍ വിളിക്കുന്നത് മാത്രമായിരുന്നു വീടുമായി ആകെയുള്ള ബന്ധം. പ്രതിയായ അരുള്‍ രാജ് നേരത്തെ വീട്ടില്‍കയറി ഭീഷണിപ്പെടുത്തിയതിന് അശോകന്റെ ഭാര്യ പോലിസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
കൊല്ലപ്പെട്ട ദിവസം അരുള്‍രാജും മറ്റ് രണ്ടുപേരും ചേര്‍ന്ന് അശോകനെ കല്ലാട്ടുമുക്കില്‍ നിന്നും കാറില്‍ കയറ്റിപോവുകയും കാറില്‍വച്ച് മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. മര്‍ദ്ദനത്തില്‍ അബോധാവസ്ഥയിലായ ഇയാളെയും കൊണ്ട് കാറില്‍ ചടയമംഗലത്ത് പോയി കൊലപ്പെടുത്തി. അതിന് ശേഷം ആറിന് സമീപത്തെ റോഡുവക്കില്‍ മൃതദേഹം ഉപേക്ഷിച്ച് കടക്കുകയായിരുന്നു. തമിഴ്‌നാട്ടില്‍ പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. നേമം സിഐ സുരേഷ്, എസ്‌ഐ ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it