kannur local

കക്കൂസ് മാലിന്യം പുഴയില്‍ തള്ളാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി

തലശ്ശേരി: കക്കൂസ് മാലിന്യം പുഴയില്‍ തള്ളാന്‍ ശ്രമിച്ച ഡ്രൈവറെയും വാഹനവും നാട്ടുകാര്‍ പിടികൂടി. വിഷു ദിവസം പുലര്‍ച്ചെ മേലൂര്‍ മാമാക്കൂന്ന് പുഴക്കടവിലാണ് സംഭവം. പത്തനംതിട്ട വാഴമുറ്റത്ത് കളരിക്കല്‍ രാജേഷിനെ(30)യാണ് നാട്ടുകാര്‍ പിടികൂടിയത്. ഇയാളെ അക്രമിച്ച് പരിക്കേല്‍പ്പിച്ചതായും ആരോപണമുണ്ട്. രാജേഷിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാലിന്യം കൊണ്ടു വന്ന മിനി ടാങ്കര്‍ ലോറി പിടികൂടി നാട്ടുകാര്‍ ധര്‍മടം പോലിസിന് കൈമാറി. മേലൂര്‍ മാമാക്കുന്ന് പാലത്തിന് സമീപം സ്ഥിരമായി കക്കൂസ് മാലിന്യം, കോഴി മാലിന്യം മുതലായവ നിക്ഷേപിച്ച് പുഴ മലിനമാക്കാറുണ്ട്.
ഇതിനെതിരേ നാട്ടുകാര്‍ കമ്മിറ്റി രൂപീകരിച്ച് മാലിന്യം തള്ളുന്നവരെ നിരീക്ഷിച്ച് വരികയാണ്. പ്രത്യേകിച്ച് വിശേഷ ദിവസങ്ങളിലാണ് കൂടുതലായും മാലിന്യം തള്ളാറുള്ളത്. അതു കൊണ്ട് തന്നെ വിഷു ദിവസം നാട്ടുകാര്‍ ഉറക്കമൊഴിഞ്ഞു മാലിന്യം തള്ളൂന്നവരെ പിടികൂടാന്‍ കാത്തിരിക്കുകയായിരുന്നു.
നാട്ടുകാര്‍ സംഘടിച്ചെത്തുന്നത് കണ്ട് ടാങ്കര്‍ ലോറിയുമായി കടന്നു കളയാന്‍ ശ്രമിച്ച രാജേഷിനെ ബൈക്കില്‍ പിന്തുടര്‍ന്നാണ് പിടികൂടിയത്.
Next Story

RELATED STORIES

Share it