ernakulam local

കക്കൂസ് മാലിന്യം പുറത്തേക്കൊഴുകുന്നു: കാണാത്തമട്ടില്‍ അധികൃതര്‍

ആലുവ: മഴക്കാലത്തോടനുബന്ധിച്ചു പകര്‍ച്ചവ്യാധി ഭീതിയില്‍ മുന്‍കരുതലെടുക്കാന്‍ ജനത്തെ സര്‍ക്കാര്‍ ബോധവല്‍ക്കരിക്കുമ്പോഴും ആലുവ താലൂക്ക് ആശുപത്രിയില്‍ ടാങ്ക് നിറഞ്ഞ് കക്കൂസ് മാലിന്യം പുറത്തേക്കൊഴുകുന്നു.
കണ്ടിട്ടും കാണാത്ത മട്ടില്‍ അധികൃതര്‍. നൂറുകണക്കിന് രോഗികളുടെ ആശ്രയമായ ആലുവ ഗവ. ആശുപത്രിയിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് കവിത്ത് മാലിന്യം ദിവസങ്ങളായി പരിസരത്ത് ഒഴുകുന്നത്. മഴക്കാലം ശക്തിപ്രാപിക്കുമ്പോള്‍ ഈ മാലിന്യം പുറത്തേക്കൊഴുകി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവും. നിര്‍മാണത്തിലെ അശാസ്ത്രീയതയും ടാങ്കിന്റെ അപര്യാപ്തതയുമാണ് ഇതിനു കാരണം. അടിയന്തരമായി ഈ കാര്യത്തില്‍ അധികാരികള്‍ ഇടപെടണമെന്ന് നാട്ടുകാര്‍ അവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it